ന്യൂഡൽഹി: സെറ്റ് ടോപ്പ് ബോക്സുകൾ എല്ലാ കമ്പനികൾക്കും ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ പരിഷ്കരിച്ചവയായിരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിർദേശം. ഇതിനായി ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കണമെന്നും ട്രായ് ആവശ്യപ്പെട്ടു. ഡിടിഎച്ച് ഓപ്പറേറ്റർമാരും കേബിൾ ടിവി കമ്പനികളും ഉപഭോക്താക്കൾക്ക് നൽകുന്ന സെറ്റ് ടോപ്പ് ബോക്സുകൾ കമ്പനിമാറിയാലും ഉപയോഗിക്കാൻ പറ്റുന്നതരത്തിലാക്കണമെന്നാണ് നിർദേശം. ഇതിനായി കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് നിയമത്തിൽ ഭേദഗതി കൊണ്ടുവരണം. നിലവിൽ ഡിടിഎച്ച് ഓപ്പറേറ്ററെ മാറ്റിയാൽ സെറ്റ് ടോപ്പ് ബോക്സും മാറ്റേണ്ട സാഹചര്യമാണുള്ളത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെതന്നെ കമ്പനി മാറാൻ ഉപഭോക്താവിന് കഴിയും. കേബിൾ ടിവി നെറ്റ് വർക്കുകൾക്കും ഇത് ബാധകമാണ്. യുഎസ്ബി പോർട്ടുള്ള പൊതുവായി ഉപയോഗിക്കാവുന്ന സെറ്റ് ടോപ് ബോക്സുകളാണ് നൽകേണ്ടതെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് വിപണിയിൽനിന്ന് സെറ്റ് ടോപ് ബോക്സ് വാങ്ങി ഉപയോഗിക്കാനും കഴിയണം. ഡിജിറ്റൽ ടെലിവിഷൻ സെറ്റുകളിൽ സാറ്റ്ലൈറ്റ്, കേബിൾ സംവിധാനങ്ങളിൽനിന്ന് സിഗ്നൽ ലഭിക്കുന്നതരത്തിലുള്ള സംവിധാനം കൊണ്ടുവരണമെന്നും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.
from money rss https://bit.ly/2XpVYWW
via IFTTT
from money rss https://bit.ly/2XpVYWW
via IFTTT