121

Powered By Blogger

Monday, 19 January 2015

ഫോക്കസ് മക്ക ചാപ്റ്ററിന് പുതിയ നേതൃത്വം








ഫോക്കസ് മക്ക ചാപ്റ്ററിന് പുതിയ നേതൃത്വം


Posted on: 20 Jan 2015









മക്ക: ഫോക്കസ് മക്ക ചാപ്റ്ററിന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. മെംബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡിയോഗത്തില്‍ കഴിഞ്ഞ കാല പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ച് തിരുത്തലുകളോടെ യോഗം അംഗീകരിച്ച ശേഷമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. കാസിം മദനി ഉദ്‌ബോധന പ്രസംഗം നടത്തി. കമ്മിറ്റി ഭാരവാഹികളായി സുല്‍ഫീക്കര്‍ നമാസി (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ബഷീര്‍ മാമങ്കര, സഹീര്‍ കാസിം (ബോര്‍ഡ് മെംബര്‍മാര്‍), മുഹമ്മദ് ഹുസ്സൈന്‍ (സി.ഇ.ഒ), ബഷീര്‍ പുത്തനത്താണി(സി.ഒ.ഒ), ജാബിര്‍ വടകര (അഡ്മിന്‍ മാനേജര്‍), അസീം മംഗലാപുരം(ഫൈനാന്‍സ്മാനേജര്‍), ഷാഹിദ് പെരിന്തല്‍മണ്ണ(ഇവന്റ്‌സ് മനേജര്‍), അബ്ദുല്‍ ജബ്ബാര്‍ തെയ്യന്‍ (പി.ര്‍.ഒ), നാസര്‍ ചെമ്പന്‍(സോഷ്യല്‍ വെല്‍ഫയര്‍ മനേജര്‍), ഷബീര്‍ അന്‍സാരി (ഇസ്ലാമിക് അഫയേര്‍സ് മനേജര്‍), സാലിഹ് തൃശ്ശൂര്‍ (ഹെല്‍ത്ത് കെയര്‍ മനേജര്‍), യൂസുഫ് അബ്ദുല്‍ ഖാദര്‍(എച്ച്.ആര്‍), ആദില്‍ സലാം (ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് മനേജര്‍), റഹ്മത്തുള്ള മടവൂര്‍(ഐ.ടി മനേജര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഗഫൂര്‍ കടവനാട്, റഷീദ് മടവൂര്‍, ഹാരിസ് വാഴക്കാട്, ഫൈറൂസ് വടകര, ഷബീന്‍ ഫവാസ്, ജസ്ബിന്‍ വര്‍ക്കല, ഇഖ്ബാല്‍ കടലുണ്ടി, അബ്ദുല്ല പുളിക്കല്‍, ഷംനാസ് കാരക്കുന്നത്ത്, ഹസീബ് പുത്തൂര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.



അക്ബര്‍ പൊന്നാനി













from kerala news edited

via IFTTT

ഫീനിക്‌സില്‍ തിരുകുടുംബത്തിന്റെ തിരുന്നാള്‍ സമാപിച്ചു








ഫീനിക്‌സില്‍ തിരുകുടുംബത്തിന്റെ തിരുന്നാള്‍ സമാപിച്ചു


Posted on: 20 Jan 2015







ഫീനിക്‌സ്: തിരുകുടുംബത്തിന്റെ മധ്യസ്ഥതയിലുള്ള ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ പ്രധാന തിരുനാള്‍ ഈവര്‍ഷവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. തിരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെട്ട നവനാള്‍ നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഈവര്‍ഷത്തെ ആഘോഷങ്ങളെ ഭക്തിനിര്‍ഭരമാക്കി. സഭയുടെ വൈവിധ്യമാര്‍ന്ന ആത്മീയ പാരമ്പര്യങ്ങളെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് വിവിധ റീത്തുകളിലുള്ള ദിവ്യബലിയര്‍പ്പണവും തിരുന്നാളിന്റെ ഭാഗമായി നടന്നു.






ഫീനിക്‌സ് ഔവര്‍ ലേഡി ഓഫ് ചര്‍ച്ച് വികാരി ഫാ.ജെസ്സെ ടി. ഐ ലത്തീന്‍ റീത്തില്‍ ദിവ്യബലിയര്‍പ്പിച്ച് തിരുന്നാള്‍ സന്ദേശം നല്‍കി. വേസ്പര തിരുന്നാള്‍ ദിനത്തില്‍ സന്താനാ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ വികാരി ഫാ.ഇമ്മാനുവേല്‍ മടുക്കുടിയുടെ മുഖ്യകാര്‍മികത്വത്തിലാണ് തിരുന്നാള്‍ ദിവ്യബലിയര്‍പ്പിച്ചത്.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മുന്‍ വികാരി ജനറാള്‍ ഫാ.ആന്റണി തുണ്ടത്തില്‍ പ്രധാന തിരുനാള്‍ ദിവസം വി.കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. സമൂഹത്തിന്റെ ആത്മീയവും ഭൗതീകവുമായ പുരോഗതിക്ക് കുടുംബത്തിന്റെ പ്രധാന്യം വളരെയേറയാണ്.







പൊന്നിന്‍കുരിശുകളുടേയും, മുത്തുക്കുടകളുടേയും മധ്യത്തിലൂടെ, ചെണ്ടമേളങ്ങളുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് നടന്ന തിരുന്നാള്‍ പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ കേരളത്തിലെ ക്രൈസ്തവ പാരമ്പര്യത്തനിമ നിലനിര്‍ത്തുന്നതായി. ഈവര്‍ഷത്തെ തിരുന്നാള്‍ ആഘോഷങ്ങള്‍ ഏറ്റെടുത്ത് നടത്തിയത് സണ്ണി കണ്ടത്തിലും കുടുംബവുമാണ്. ഇടവകയിലെ വിവിധ പ്രാര്‍ത്ഥനാഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഭക്തസംഘടനകളുടേയും വിവിധ വാര്‍ഡുകളുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഘുഭക്ഷണശാലകളും ഭക്തസാധനങ്ങളുടെ വില്‍പ്പന സ്റ്റാളുകളും ഒരുക്കിയിരുന്നു. തിരുന്നാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ച് അനുഗ്രഹം പ്രാപിക്കാനെത്തിയ എല്ലാ ഭക്തജനങ്ങള്‍ക്കും വികാരി ഫാ.മാത്യു മുഞ്ഞനാട്ട് തിരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചു.

പള്ളി കൈക്കാരന്മാരായ റ്റോമി സിറിയക്, അശോക് പാട്രിക് എന്നിവര്‍ തിരുന്നാള്‍ ആഘോഷങ്ങളുടെ മുഖ്യസംഘാടകരായിരുന്നു. എട്ടാമിടത്തോടനുബന്ധിച്ച് നടന്ന കൊടിയിറക്കത്തിരുന്നാളിന് ഫീനിക്‌സ് രൂപതയുടെ സഹായ മെത്രാന്‍ അഭിവന്ദ്യ എഡ്വേര്‍ഡോ നവാരസ് മുഖ്യകാര്‍മികത്വം വഹിച്ചതും ഈവര്‍ഷത്തെ തിരുന്നാളാഘോഷങ്ങളെ കൂടുതല്‍ ആത്മീയമുള്ളതാക്കി. മാത്യു ജോസ് കുര്യംപറമ്പില്‍ അറിയിച്ചതാണിത്.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം ചെയ്തു








സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം ചെയ്തു


Posted on: 20 Jan 2015







ഡാലസ്: ജൂലായ് 8 മുതല്‍ 11 വരെ നടക്കുന്ന സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ലോഗോ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു.

ഈവര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം 'ഭവനം ഒരു ദേവാലയം' എന്നുള്ളതാണ്. ഡാലസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ചാണ് ഈ കോണ്‍ഫറന്‍സ് നടക്കുന്നത്. പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് 190 ഡോളറാണ്. കുട്ടികള്‍ക്ക് 95 ഡോളര്‍. ഹോട്ടലില്‍ താമസിച്ച് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് ഒരു കുടുംബത്തിന് 390 ഡോളര്‍ നല്‍കണം.


ഈ കോണ്‍ഫറന്‍സിന് ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്നും, ആവേശോജ്വമായ തുടക്കം ഈ കുടുംബമേളയുടെ വിജയത്തിനു ശുഭസൂചനയായി കണക്കാക്കുന്നുവെന്നും, സഭാംഗങ്ങളുടെ ഇത്തരം സഹകരണത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്നും, കാത്തോലിക്കാബാവയുടെ സാന്നിധ്യം കോണ്‍ഫറന്‍സിന്റെ ആദ്യാവസാനം ഉണ്ടായിരിക്കുമെന്നുള്ളതുകൊണ്ട് ഇത് ഒരു ചരിത്ര സംഭവമാകുമെന്നും തിരുമേനി പ്രസംഗത്തില്‍ സൂചിപ്പിച്ചു. കോണ്‍ഫറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് കോണ്‍ഫറന്‍സ് ഡയറക്ടര്‍ റവ.ഫാ. മാത്യു അലക്‌സാണ്ടര്‍ വിവരിച്ചു.


സെന്റ് മേരീസ് ഓഫ് ഇന്ത്യ കരോള്‍ട്ടണില്‍ നടന്ന ചടങ്ങില്‍ റവ.ഫാ. ബിനോയ് ജോര്‍ജ്, കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രസ്റ്റി ലജീത്ത് മാത്യു എന്നിവര്‍ പങ്കെടുത്തു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

അജിത് രാമന്‍ കെ.എച്ച്.എന്‍.എ സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍







ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ കണ്‍വീനറായി അജിത് രാമനെ നാമനിര്‍ദേശം ചെയ്തതായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ റെനില്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കൂടാതെ അനില്‍കുമാര്‍ ആറന്മുള, വാസുദേവ് പുളിക്കല്‍, രവി രാഘവന്‍ എന്നിവരേയും സുവനീര്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു.

ഭാരതീയ സംസ്‌കാരത്തെയും അതിബഹൃത്തായ സനാതനധര്‍മ്മത്തേയും അടിസ്ഥാനമാക്കി ലേഖനങ്ങള്‍, ഉപന്യാസങ്ങള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുനൂറില്‍പ്പരം പേജുകളിലായി പ്രിന്റ് എഡീഷനോടൊപ്പം ഇലക്‌ട്രോണിക് കോപ്പിയും ഉണ്ടായിരിക്കും. ഇത് ലോകത്താകമാനമുള്ള വായനക്കാരിലെത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടിയാണ്.


തന്റെ ജീവിതത്തേയും ചിന്തകളേയും ഏറ്റവും ആകര്‍ഷിച്ചതും മാര്‍ഗദര്‍ശിയായതും ശ്രീമദ് ഭഗവത്ഗീതയാണെന്നും, ഇതര സംസ്‌കാരങ്ങളിലും, ദര്‍ശനങ്ങളിലും ഉണ്ടായിട്ടുള്ള മനുഷ്യപുരോഗതിയെ സ്വാധീനിച്ചിട്ടുള്ള എല്ലാ സൃഷ്ടികളേയും ആദരപൂര്‍വ്വം അറിയുവാന്‍ ഈ സുവനീറില്‍ കൂടി കഴിയട്ടെ എന്ന് കണ്‍വീനര്‍ അജിത് രാമന്‍ അഭിപ്രായപ്പെട്ടു.


ഈ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരും, ലേഖനങ്ങളും, പരസ്യങ്ങളും നല്‍കുവാന്‍ താത്പര്യമുള്ളവരും khnasouvenir@gmail.com, ajithcpa@gmail.com ബന്ധപ്പെടുക.











from kerala news edited

via IFTTT

തെന്മല സ്പിരിറ്റ് കടത്ത്: ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍









Story Dated: Tuesday, January 20, 2015 12:12



പത്തനാപുരം: തെന്മല സ്പിരിറ്റി കടത്ത് കേസില്‍ ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡ്രൈവര്‍ ശ്യാംകുമാറിനെ പത്തനാപുരത്തെ റബ്ബര്‍ തോട്ടത്തിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.










from kerala news edited

via IFTTT

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച അറുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍









Story Dated: Tuesday, January 20, 2015 12:03



ഈറോഡ്: തമിഴ്‌നാട്ടില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച അറുപത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ഈറോഡിലെ വീരപ്പന്‍ഛത്രം സ്വദേശിയാണ് അറസ്റ്റിലായത്. ഇന്നലെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം നോട്ടി കുട്ടിയെ എടുത്തു സ്വന്തം വീട്ടില്‍കൊണ്ടുപോയാണ് അയല്‍വാസി പീഡിപ്പിച്ചത്. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വയോധികന്‍ പീഡിപ്പിക്കുന്നത് കണ്ടത്. രക്ഷിതാക്കള്‍ ബഹളം വച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടുവെങ്കിലും രാത്രിയോടെ പോലീസ് പിടികൂടുകയായിരുന്നു.










from kerala news edited

via IFTTT

രജ്പക്‌സെയുടെ വസതിയില്‍ പോലീസ് റെയ്ഡ്









Story Dated: Tuesday, January 20, 2015 11:49



mangalam malayalam online newspaper

കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രജ്പക്‌സെയുടെ വസതിയില്‍ പോലീസ് റെയ്ഡ്. ദക്ഷിണ പ്രവിശ്യയിലെ തങ്കേലെയിലുള്ള വസതിയിലാണ് ഇന്നലെ റെയ്ഡ് നടത്തിയ്. കോടതിയുടെ വാറണ്ട് അനുസരിച്ച് രജ്പക്‌സെ ഉപയോഗിക്കുന്ന ലംബോര്‍ഗിനി കാര്‍ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു റെയ്ഡ് എന്ന് പോലീസ് അറിയിച്ചു. എന്നാല്‍ കാര്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.


അതേസമയം, അധികാരം നഷ്ടപ്പെട്ടതു മുതല്‍ സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന് രജ്പക്‌സെയുടെ സഹോദരന്‍ നമല്‍ രജ്പക്‌സെ പറഞ്ഞു. തങ്ങളുടെ സുഹൃത്തുക്കളുടെ വീടുകളിലും റെയ്ഡ് നടത്തുന്നുണ്ട്. ഇതുമൂലം ആരുടെയും വീടു സന്ദര്‍ശിക്കാന്‍ പോലും തങ്ങള്‍ക്ക് കഴിയുന്നില്ലെന്നും നമല്‍ പറഞ്ഞു.


രജ്പക്‌സെ വീടിനോട് ചേര്‍ന്ന് സീപ്ലെയിനും റേസിംഗ് കാറുകളുടെ ടയറുകളും ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഒരു ദിനപത്രത്തിന്റെ എഡിറ്ററുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രജ്പക്‌സെയുടെ സഹോദരന്മാര്‍ക്കെതിരെയും കേസുണ്ട്.


രജ്പക്‌സെയുടെ ആഡംബര വസതിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. രജ്പക്‌സെയുടെ മക്കള്‍ക്ക് ഹെലികോപ്ടറുകളും മുന്തിയ ഇനം കുതിരകളും റേസിംഗ് കാറുകളും ഉണ്ടെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ എതിരാളികള്‍ ആരോപണം ഉന്നയിരിച്ചിരുന്നു.


2005 മുതല്‍ ലങ്ക ഭരിച്ചുവന്ന രജ്പക്‌സെയ്ക്ക് മൂന്നാം ഊഴം തേടിയുള്ള മത്സരത്തിനിടെയാണ് അടിതെറ്റിയത്. മന്ത്രിസഭയിലെ അംഗം കൂടിയായ മൈത്രിപാല സിര്‍സേനയാണ് രജ്പക്‌സെയെ പരാജയപ്പെടുത്തിയത്.










from kerala news edited

via IFTTT

സൗദി സ്‌ത്രീയുടെ ശിരച്‌ഛേദം നെറ്റില്‍ ചോര്‍ന്നു; കരളലിയിക്കുന്ന രംഗത്തിനെതിരെ പ്രതിഷേധം









Story Dated: Tuesday, January 20, 2015 11:46



mangalam malayalam online newspaper

മെക്ക: സൗദിയില്‍ ഒരു സ്‌ത്രീയുടെ ശിരച്‌ഛേദം നടത്തുന്ന ദൃശ്യങ്ങള്‍ നെറ്റില്‍ ചോര്‍ന്നത്‌ വ്യാപക പ്രതിഷേധത്തിന്‌ കാരണമാവുന്നു. ലൈല ബിന്റ്‌ അബ്‌ദുള്‍ മുത്താലിബ്‌ ബാസ്സിം എന്ന സ്‌ത്രീയെ വധശിക്ഷയ്‌ക്ക് വിധേയയാക്കുന്ന ദൃശ്യമാണ്‌ ചോര്‍ന്നത്‌.


മെക്കയില്‍ നടന്ന വധശിക്ഷ ശനിയാഴ്‌ചയാണ്‌ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്‌. ഭര്‍ത്താവിന്‌ ആദ്യ ഭാര്യയിലുണ്ടായ ആറു വയസ്സുകാരിയെ മര്‍ദ്ദിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്‌ത ശേഷം കൊലചെയ്‌തു എന്ന കുറ്റമാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്‌.


എന്നാല്‍, താന്‍ കുറ്റം ചെയ്‌തിട്ടില്ല എന്നും കൊല്ലരുതെന്നും യാചിക്കുന്നതിനിടെ ശിക്ഷ നടപ്പാക്കുന്നയാള്‍ മുട്ടുകുത്തിയിരിക്കുന്ന സ്‌ത്രീയെ നിലത്തേക്ക്‌ തട്ടിയിടുകയും കഴുത്തില്‍ ആഞ്ഞു വെട്ടുകയും ചെയ്യുന്നു. രണ്ടാമത്തെ വെട്ടിനാണ്‌ ശിരസ്സ്‌ വേര്‍പെടുന്നത്‌. മെക്കയില്‍ നടന്ന വധശിക്ഷ ശനിയാഴ്‌ചയാണ്‌ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്‌.


ദൃശ്യങ്ങള്‍ സ്‌ത്രീയുടെ ബന്ധുക്കള്‍ കാണാനിടയായതിനെതിരെയാണ്‌ രാജ്യത്തുടനീളം പ്രതിഷേധസ്വരമുയരുന്നത്‌. എന്നാല്‍ ശിക്ഷയുടെ ക്രുരതയെ കുറിച്ച്‌ പ്രതിഷേധക്കാര്‍ ശബ്‌ദമുയര്‍ത്തുന്നുമില്ല. ദൃശ്യങ്ങള്‍ പരസ്യമാക്കിയതിനെതിരെ സാമൂഹിക സൈറ്റുകളിലാണ്‌ കൂടുതല്‍ വിമര്‍ശനമുയരുന്നത്‌. അതേസമയം, വധശിക്ഷാരംഗങ്ങള്‍ പകര്‍ത്തിയ ഒരാളെ അറസ്‌റ്റു ചെയ്‌തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.


അന്താരാഷ്‌ട്ര പ്രതിഷേധം നിലനില്‍ക്കുമ്പോഴും ഈവര്‍ഷം ഇതുവരെ 10 പേരെയാണ്‌ സൗദിയില്‍ വധശിക്ഷയ്‌ക്ക് വിധേയരാക്കിയത്‌. കഴിഞ്ഞ വര്‍ഷം മൊത്തം 87 പേരെ വധശിക്ഷയ്‌ക്ക് വിധേയരാക്കിയിരുന്നു.










from kerala news edited

via IFTTT

കെജ്‌രിവാളിനെ നേരിടാന്‍ ബി.ജെ.പി ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ യൂണിയന്‍ പ്രസിഡന്റിനെ ഇറക്കുന്നു









Story Dated: Tuesday, January 20, 2015 11:28



mangalam malayalam online newspaper

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യശത്രു ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥി അരവിന്ദ് കെജ്‌രിവാളിനെ നേരിടാന്‍ ബി.ജെ.പി രംഗത്തിറക്കുന്നത് ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ. നിലവില്‍ ബി.ജെ.പി യുവജന വിഭാഗം അംഗവും അഭിഭാഷകയുമായ നുപുര്‍ ശര്‍മ്മ (30)യായിരുക്കും ന്യുഡല്‍ഹി മണ്ഡലത്തില്‍ കെജ്‌രിവാളിനെ നേരിടുക. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നുള്ള ബിരുദധാരി കൂടിയാണ് നുപൂര്‍.


ബി.ജെ.പി ഇന്നലെ പുറത്തുവിട്ട 62 പേരുടെ സ്ഥാനാര്‍ഥി പട്ടികയിലാണ് നുപുരിന്റെ പേരും ഉള്‍പ്പെട്ടത്. കിരണ്‍ ബേദിയാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു പ്രമുഖ.


2012ല്‍ പാര്‍ട്ടി രൂപീകരിച്ച കെജ്‌രിവാളിനെ നേരിടാന്‍ ഏഴു വര്‍ഷത്തെ രാഷ്ട്രീയ പരിചയമുള്ള തനിക്കു കഴിയുമെന്ന വിശ്വാസത്തിലാണ് നുപുര്‍. വിജയിക്കാന്‍ വേണ്ടിയുള്ള തെരഞ്ഞെടുപ്പാണിതെന്ന് അവര്‍ പറഞ്ഞു. തന്നെ ആരും ബലിയാടായി കാണേണ്ട. ഒരിക്കല്‍ തെരഞ്ഞെടുപ്പ് വിജയിച്ച കെജ്‌രിവാള്‍ ജനങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയായിരുന്നു. കെജ്‌രിവാളിനെതിരായ പ്രധാന പ്രചരണ ആയുധവും ഇതായിരിക്കുമെന്ന് അവര്‍ പറഞ്ഞു.










from kerala news edited

via IFTTT

നേതാക്കളും താരങ്ങളും അണിനിരന്നു; റണ്‍ കേരള റണ്‍ ആവേശത്തില്‍









Story Dated: Tuesday, January 20, 2015 10:59



mangalam malayalam online newspaper

തിരുവനന്തപുരം: ദേശീയ ഗെയിംസിന് സ്വാഗതമേകി കേരളം ഇന്ന് കൂട്ടയോട്ടത്തില്‍. ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള കായിക താരങ്ങളും മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമതാരങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ നേതാക്കളും ഗെയിംസിന് ആശംസയുമായി റോഡിലിറങ്ങി. പാറശാല മുതല്‍ മഞ്ചേശ്വരം വരെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തില്‍ ഒരു കോടിയിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.


രാവിലെ 10.30 ഓടെ തിരുവനന്തപുരത്ത് റണ്‍ കേരള റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സെക്രട്ടേറിയറ്റിലെ സൗത്ത് ഗേറ്റില്‍ സംഘടിപ്പിച്ച പരിപാടി ഗവര്‍ണര്‍ പി.സദാശിവം ഫ്‌ളാഗ് ഓഫ് ചെയ്തു. സച്ചിന്‍ തെണ്ടുല്‍ക്കറും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. വിവിധ കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. സൗത്ത് ഗേറ്റ് മുതല്‍ നോര്‍ത്ത് ഗേറ്റ് വരെ സച്ചിനടക്കമുള്ളവര്‍ ഓടി. പിന്നീട് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കൂട്ടയോട്ടത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


എറണാകുളം ദര്‍ബാള്‍ ഹാളിനു സമീപം സംഘടിപ്പിച്ച കൂട്ടയോട്ടം നടന്‍ മോഹന്‍ലാല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗെയിംസിന്റെ പ്രതിജ്ഞയും മോഹന്‍ലാല്‍ ചൊല്ലിക്കൊടുത്തു. കോട്ടയത്ത് നടന്‍ ദിലീപും കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. തൃശൂരില്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്റെ നേതൃത്വത്തില്‍ കായിക താരങ്ങളുടെ വലിയ നിരതന്നെ പരിപാടിക്കെത്തിയിരുന്നു.










from kerala news edited

via IFTTT

സ്വര്‍ഗത്തേക്കാള്‍ സുന്ദരം വരുന്നു









ശ്രീനിവാസന്‍, ലാല്‍, മൈഥിലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് അരവിന്ദാക്ഷന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വര്‍ഗത്തേക്കാള്‍ സുന്ദരം'.

ജോയ്മാത്യു, ശ്രീജിത്ത് രവി, നിയാസ് ബക്കര്‍, ജയന്‍, ജാഫര്‍ ഇടുക്കി, ജോളി മൂത്തേടന്‍, മുത്തുമണി, ആഷാ അരവിന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പൊന്നു ഫിലിംസിന്റെ ബാനറില്‍ ഷാജി തോമസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്‍ എഴുതുന്നു. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് രാകേഷ് കേശവന്‍ സംഗീതം പകരുന്നു.











from kerala news edited

via IFTTT