Story Dated: Monday, January 19, 2015 04:59
കാസര്‍കോട് : ബദിയടുക്ക നെല്ലിക്കട്ട ചന്ദംപാറയില്‍ കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയും കാമുകനും അഭിഭാഷകനൊപ്പം കോടതി വളപ്പിലെത്തിയപ്പോള്‍ പിതാവിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. സംഘര്‍ഷത്തില്‍ മഞ്ചേശ്വരം എ.എസ്.ഐ വിജയന് പരുക്കേറ്റു.
ജനുവരി 15ന് രാവിലെ കോളജിലേക്ക് പുറപ്പെട്ട ഡിഗ്രി വിദ്യാര്‍ത്ഥിനി രാത്രിയായിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പ്രകാരം പോലീസ് അന്വേഷണം നടത്തി വരുന്നതിന് ഇടയിലാണ് ഇന്ന് ഉച്ചയോടെ പെണ്‍കുട്ടിയും കാമുകനും അഭിഭാഷകനൊപ്പം കോടതിയിലെത്തിയത്.
ഇതിനിടെ, സംഭവം അറിഞ്ഞ് സ്‌ഥലത്തെത്തിയ പിതാവും സംഘവും പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോകാന്‍ ശ്രമിച്ചത് കാമുകന് ഒപ്പം ഉണ്ടായിരുന്നവര്‍ തടഞ്ഞതോടെ സ്‌ഥലത്ത് ഉന്തും ഉണ്ടായി. തുടര്‍ന്ന് പോലീസ് ഇടപെട്ടു. ഇതിനിടെയാണ് എ.എസ്.ഐയ്‌ക്ക് പരുക്കേറ്റത്. പീന്നീട് കൂടുതല്‍ പോലീസ് സ്‌ഥലത്തെത്തി കോടതിവളപ്പിലുണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും പെണ്‍കുട്ടിയേയും കാമുകനെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്‌തു. കോടതി പരിസരത്ത് സംഘര്‍ഷം സൃഷ്‌ടിച്ച രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
മാതാപിതാക്കള്‍ക്ക് ഒപ്പം പോകാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടി കാമുകനൊപ്പം പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും കാമുകന് വിവാഹപ്രായം ആകാത്തതിനാല്‍ പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലേയ്‌ക്ക് മാറ്റാനുള്ള ശ്രമത്തിലാണ് പോലീസ്.
from kerala news edited
via IFTTT