Story Dated: Monday, January 19, 2015 04:12
മുസാഫിര്‍നഗര്‍: യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍ പോലീസ് കണ്ടെത്തി. മുസാഫര്‍നഗറിലാണ് സംഭവം. കൊലപാതകം ഭുരഭിമാനഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു. വിവേക് കുമാര്‍(22) എന്നയാളാണ് കൊല്ലപ്പെട്ട യുവാവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഒരു പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ്.
വിവേകിനെ ശനിയാഴ്‌ച മുതല്‍ കാണാനില്ലായിരുന്നെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിക്ക്‌് ഏകദേശം 20 വയസ് പ്രായം വരും. എന്നാല്‍ യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. ഇരുവരും സുഹൃത്തുക്കളായിരുന്നു എന്നും പോലീസ് വെളിപ്പെടുത്തി. ശരീരങ്ങള്‍ പോസ്‌റ്റ്മോര്‍ട്ടത്തിനായി അയച്ചു. അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
from kerala news edited
via IFTTT