Story Dated: Monday, January 19, 2015 05:15
ഹൈദരാബാദ്: തെലുങ്കാനയിലെ മധുപ്‌നഗര്‍ ജില്ലയില്‍ മുന്ന് സ്‌റ്റാഫ് നേഴ്‌സുമാര്‍ക്കും ഒരു ഡോക്‌ടര്‍ക്കും പന്നിപ്പനി സ്‌ഥിരീകരിച്ചു. പന്നിപ്പനി ബാധിച്ച രോഗികളെ ചികിത്സിച്ചിരുന്നവരാണ് നാലുപേരും.
രോഗികളെ പരിശോധിക്കുമ്പോള്‍ ഇവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്നകാര്യം അന്വേഷിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗ ബാധിതരെ സമീപിക്കുമ്പോള്‍ മുഖംമൂടിയും കയ്യുറയും കര്‍ശനമായും ധരിച്ചിരിക്കണമെന്ന നിര്‍ദേശം എല്ലാ ആശുപത്രി ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് നല്‍കിയിരുന്നു. പന്നിപ്പനിയുടെ വൈറസുകള്‍ പകരുന്നത് തടയുന്നതിനാണിത്. സംസ്‌ഥാനത്ത് പന്നിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
from kerala news edited
via IFTTT