Story Dated: Monday, January 19, 2015 02:03
തിരുത്തിയാട്: വിശപ്പിനും ദാരിദ്ര്യത്തിനും മതമില്ലെന്നും അതുകൊണ്ടു സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ ജാതി മത ചിന്തകള്‍ക്ക് അതീതമായിരിക്കണമെന്നും മന്ത്രി മഞ്ഞളാംകുഴി അലി തിരുത്തിയാട് ഇസ്ലാമിക് സെന്ററിന്റെ നാലുമാസം നീണ്ടുനില്‍ക്കുന്ന 20-ാം വാര്‍ഷിക പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളവും വിശിഷ്യാ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
23-ാമത് വീടിന്റെ താക്കോല്‍ ട്രഷറര്‍ എം.മുസ്‌തഫ ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.സമീര്‍ അധ്യക്ഷത വഹിച്ചു. ഒരു ദരിദ്ര കുടുംബത്തിനുള്ള ജീവിതോപാധി സമര്‍പ്പണം കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ നിര്‍വ്വഹിച്ചു. വാഴയൂര്‍ പാലിയേറ്റീവ് ക്ലിനിക്കിലേക്കുള്ള ഉപകരണ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.ആര്‍.രമണന്‍ മാസ്‌റ്റര്‍ നിര്‍വ്വഹിച്ചു. ഐ.എസ്.എം സംസ്‌ഥാന സെക്രട്ടറി ഇസ്‌മയില്‍ കരിയാട് മുഖ്യപ്രഭാഷണം നടത്തി.
പി.കെ.മുഹമ്മദ് അബ്‌ദുറഹിമാന്‍, സി.കെ.കുഞ്ഞുമുഹമ്മദ് ഹാജി, യു.മോയിന്‍, പി.കെ.അബ്‌ദുറഹിമാന്‍, കെ.എം.അബ്‌ദുള്‍ കബീര്‍, മുഹമ്മദലി കക്കോവ് അശംസകള്‍ നേര്‍ന്നു. പി.പി.ബഷീര്‍ അഹമ്മദ് സ്വാഗതവും, ഫസല്‍ മഠത്തില്‍ നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT