Story Dated: Tuesday, January 20, 2015 10:59
തിരുവനന്തപുരം: ദേശീയ ഗെയിംസിന് സ്വാഗതമേകി കേരളം ഇന്ന് കൂട്ടയോട്ടത്തില്‍. ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള കായിക താരങ്ങളും മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമതാരങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ നേതാക്കളും ഗെയിംസിന് ആശംസയുമായി റോഡിലിറങ്ങി. പാറശാല മുതല്‍ മഞ്ചേശ്വരം വരെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തില്‍ ഒരു കോടിയിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
രാവിലെ 10.30 ഓടെ തിരുവനന്തപുരത്ത് റണ്‍ കേരള റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സെക്രട്ടേറിയറ്റിലെ സൗത്ത് ഗേറ്റില്‍ സംഘടിപ്പിച്ച പരിപാടി ഗവര്‍ണര്‍ പി.സദാശിവം ഫ്‌ളാഗ് ഓഫ് ചെയ്തു. സച്ചിന്‍ തെണ്ടുല്‍ക്കറും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. വിവിധ കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. സൗത്ത് ഗേറ്റ് മുതല്‍ നോര്‍ത്ത് ഗേറ്റ് വരെ സച്ചിനടക്കമുള്ളവര്‍ ഓടി. പിന്നീട് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കൂട്ടയോട്ടത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എറണാകുളം ദര്‍ബാള്‍ ഹാളിനു സമീപം സംഘടിപ്പിച്ച കൂട്ടയോട്ടം നടന്‍ മോഹന്‍ലാല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗെയിംസിന്റെ പ്രതിജ്ഞയും മോഹന്‍ലാല്‍ ചൊല്ലിക്കൊടുത്തു. കോട്ടയത്ത് നടന്‍ ദിലീപും കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. തൃശൂരില്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്റെ നേതൃത്വത്തില്‍ കായിക താരങ്ങളുടെ വലിയ നിരതന്നെ പരിപാടിക്കെത്തിയിരുന്നു.
from kerala news edited
via IFTTT