121

Powered By Blogger

Monday, 19 January 2015

ജൈവസംരക്ഷണത്തിന്റെ പേരില്‍ അതിരപ്പിള്ളി പദ്ധതിയെ ഉപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്രം









Story Dated: Monday, January 19, 2015 03:58



mangalam malayalam online newspaper

ന്യുഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യൂതി പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പദ്ധതി ജൈവവൈവിധ്യത്തിന് ഭീഷണിയല്ല. ജൈവസംരക്ഷണത്തിന്റെ പേരില്‍ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതില്ല. നിലവില്‍ ഈ മേഖലയില്‍ മലമുഴക്കി വേഴാമ്പലിന് മാത്രമാണ് വംശനാശ ഭീഷണിയുള്ളത്. ഇവയെ മറ്റൊരു സ്ഥാനത്തേക്ക് മാറ്റാന്‍ കഴിഞ്ഞേക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.


പദ്ധതിക്ക് മറ്റൊരു അനുമതി നല്‍കേണ്ടത് ജലവിഭവ വകുപ്പാണ്. അതിരപ്പിള്ളിയിലെ നീരൊഴുക്കിന്റെ കണക്ക് കേന്ദ്രത്തെ അറിയിക്കാന്‍ സകേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ നീരൊഴുക്കുണ്ടെങ്കില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കാം. വിശദമായ ചര്‍ച്ച അടുത്ത യോഗത്തില്‍ നടത്തും. പദ്ധതിയുടെ പാരിസ്ഥിതികാനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു.


യു.പി.എ സര്‍ക്കാര്‍ 2009ല്‍ അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കിയിരുന്നെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് പാരിസ്ഥിതികാനുമതി റദ്ദാക്കുകയായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.










from kerala news edited

via IFTTT