Story Dated: Tuesday, January 20, 2015 11:49
കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രജ്പക്‌സെയുടെ വസതിയില്‍ പോലീസ് റെയ്ഡ്. ദക്ഷിണ പ്രവിശ്യയിലെ തങ്കേലെയിലുള്ള വസതിയിലാണ് ഇന്നലെ റെയ്ഡ് നടത്തിയ്. കോടതിയുടെ വാറണ്ട് അനുസരിച്ച് രജ്പക്‌സെ ഉപയോഗിക്കുന്ന ലംബോര്‍ഗിനി കാര്‍ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു റെയ്ഡ് എന്ന് പോലീസ് അറിയിച്ചു. എന്നാല്‍ കാര്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
അതേസമയം, അധികാരം നഷ്ടപ്പെട്ടതു മുതല്‍ സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന് രജ്പക്‌സെയുടെ സഹോദരന്‍ നമല്‍ രജ്പക്‌സെ പറഞ്ഞു. തങ്ങളുടെ സുഹൃത്തുക്കളുടെ വീടുകളിലും റെയ്ഡ് നടത്തുന്നുണ്ട്. ഇതുമൂലം ആരുടെയും വീടു സന്ദര്‍ശിക്കാന്‍ പോലും തങ്ങള്‍ക്ക് കഴിയുന്നില്ലെന്നും നമല്‍ പറഞ്ഞു.
രജ്പക്‌സെ വീടിനോട് ചേര്‍ന്ന് സീപ്ലെയിനും റേസിംഗ് കാറുകളുടെ ടയറുകളും ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഒരു ദിനപത്രത്തിന്റെ എഡിറ്ററുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രജ്പക്‌സെയുടെ സഹോദരന്മാര്‍ക്കെതിരെയും കേസുണ്ട്.
രജ്പക്‌സെയുടെ ആഡംബര വസതിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. രജ്പക്‌സെയുടെ മക്കള്‍ക്ക് ഹെലികോപ്ടറുകളും മുന്തിയ ഇനം കുതിരകളും റേസിംഗ് കാറുകളും ഉണ്ടെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ എതിരാളികള്‍ ആരോപണം ഉന്നയിരിച്ചിരുന്നു.
2005 മുതല്‍ ലങ്ക ഭരിച്ചുവന്ന രജ്പക്‌സെയ്ക്ക് മൂന്നാം ഊഴം തേടിയുള്ള മത്സരത്തിനിടെയാണ് അടിതെറ്റിയത്. മന്ത്രിസഭയിലെ അംഗം കൂടിയായ മൈത്രിപാല സിര്‍സേനയാണ് രജ്പക്‌സെയെ പരാജയപ്പെടുത്തിയത്.
from kerala news edited
via IFTTT