Story Dated: Monday, January 19, 2015 06:54
കോട്ടയം: ബാലകൃഷ്‌ണ പിള്ളയുടെ ആരോപണത്തില്‍ പി.സി ജോര്‍ജ് പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് ധനമന്ത്രി കെ.എം മാണി. ബാലകൃഷ്‌ണപിള്ളയുടെ ആരോപണം തന്നോടുള്ള വ്യക്‌തി വിരോധം കൊണ്ടാണ്. താനും പിള്ളയുമായുള്ള ഇരിപ്പുവശം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് മാണിക്ക് എന്താണ് പറയാന്‍ പാടില്ലാത്തതെന്നും മാണി ചോദിച്ചു. ബാര്‍ കോഴ ആരോപണങ്ങള്‍ എല്ലാം മുഖ്യമന്ത്രി നിഷേധിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്‌ണപിള്ളയും ബാറുടമ അസോസിയേഷന്‍ നേതാവ് ബിജു രമേശ് നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. മന്ത്രി കെ.എം മാണിയ്‌ക്കെതിരായ നീക്കത്തിന് ഇരു നേതാക്കളും ശക്‌തമായ പിന്തുണ നല്‍കുന്നതാണ് ടെലിഫോണ്‍ സംഭാഷണം. നവംബര്‍ ഒന്ന്, രണ്ട് തീയതികളിലെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മാണി
from kerala news edited
via IFTTT