121

Powered By Blogger

Monday, 19 January 2015

ശരീരം സ്വയം കത്തുന്നു; നവജാത ശിശുവിന്റെ ചികില്‍സയ്‌ക്കു പ്രത്യേക സംവിധാനം









Story Dated: Monday, January 19, 2015 02:06



ചെന്നൈ: ശരീരം സ്വയം കത്തുന്ന രോഗം കണ്ടെത്തിയ നവജാത ശിശുവിന്റെ ചികില്‍സയ്‌ക്കു പ്രത്യേക സംവിധാനം. കരണ്‍- രാജേശ്വരി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിനു വേണ്ടി മൂന്ന്‌ പ്രത്യേക സംഘങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്‌. കരണ്‍- രാജേശ്വരി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിനാണ്‌ സ്വയം പൊള്ളലേല്‍ക്കുന്ന രോഗമുള്ളത്‌.


ശരീരം സ്വയം കത്തുന്ന സ്‌പൊണ്ടേനിയസ്‌ ഹ്യൂമന്‍ കംബസ്‌റ്റ്യന്‍ (എസ്‌എച്ച്‌സി) എന്ന രോഗമാണോ എന്നാണു പരിശോധിക്കുന്നത്‌. ജനിച്ച്‌ ഏഴാം ദിവസമാണു കാല്‍പാദങ്ങളിലും തുടയിലും പൊള്ളലേറ്റതായി കണ്ടെത്തിയിരുന്നു. കുഞ്ഞിനെ ആദ്യം വില്ലുപുരം മുണ്ടിയമ്പാക്കത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍െ ചികിത്സയാണ്‌ നല്‍കിയതെങ്കിലും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദേശ പ്രകാരം വിദഗ്‌ധ ചികില്‍സയ്‌ക്കായി കില്‍പ്പോക്ക്‌ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.


ശരീരത്തില്‍ നിന്നു വമിക്കുന്ന ഏതോ വാതകമാണു പൊള്ളലിനു കാരണമെന്നാണു ഡോക്‌ടര്‍മാരുടെ നിഗമനം. എന്നാല്‍, ഇതു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടര മാസം പ്രായമായിരിക്കെ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായ രാഹുലിനു ഇതേ രോഗം കണ്ടെത്തിയിരുന്നു. 2013 ലായിരുന്നു ഈ അവസ്‌ഥ കണ്ടെത്തിയത്‌. എന്നാല്‍ പിന്നീട്‌ ഇത്‌ മാറി. രണ്ടു കുട്ടികളിലും ഒരുപോലെ രോഗം കണ്ടെത്തിയതിനാല്‍ ദമ്പതികളെയും പരിശോധനയ്‌ക്കു വിധേയമാക്കും. കുഞ്ഞ്‌ 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലാണ്‌.










from kerala news edited

via IFTTT