സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം ചെയ്തു
Posted on: 20 Jan 2015
ഡാലസ്: ജൂലായ് 8 മുതല്‍ 11 വരെ നടക്കുന്ന സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ലോഗോ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു.
ഈവര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം 'ഭവനം ഒരു ദേവാലയം' എന്നുള്ളതാണ്. ഡാലസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ചാണ് ഈ കോണ്‍ഫറന്‍സ് നടക്കുന്നത്. പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് 190 ഡോളറാണ്. കുട്ടികള്‍ക്ക് 95 ഡോളര്‍. ഹോട്ടലില്‍ താമസിച്ച് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് ഒരു കുടുംബത്തിന് 390 ഡോളര്‍ നല്‍കണം.
ഈ കോണ്‍ഫറന്‍സിന് ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്നും, ആവേശോജ്വമായ തുടക്കം ഈ കുടുംബമേളയുടെ വിജയത്തിനു ശുഭസൂചനയായി കണക്കാക്കുന്നുവെന്നും, സഭാംഗങ്ങളുടെ ഇത്തരം സഹകരണത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്നും, കാത്തോലിക്കാബാവയുടെ സാന്നിധ്യം കോണ്‍ഫറന്‍സിന്റെ ആദ്യാവസാനം ഉണ്ടായിരിക്കുമെന്നുള്ളതുകൊണ്ട് ഇത് ഒരു ചരിത്ര സംഭവമാകുമെന്നും തിരുമേനി പ്രസംഗത്തില്‍ സൂചിപ്പിച്ചു. കോണ്‍ഫറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് കോണ്‍ഫറന്‍സ് ഡയറക്ടര്‍ റവ.ഫാ. മാത്യു അലക്‌സാണ്ടര്‍ വിവരിച്ചു.
സെന്റ് മേരീസ് ഓഫ് ഇന്ത്യ കരോള്‍ട്ടണില്‍ നടന്ന ചടങ്ങില്‍ റവ.ഫാ. ബിനോയ് ജോര്‍ജ്, കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രസ്റ്റി ലജീത്ത് മാത്യു എന്നിവര്‍ പങ്കെടുത്തു.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT