Story Dated: Monday, January 19, 2015 12:51
ന്യുഡല്‍ഹി: സുനന്ദ പുഷ്‌ക്കറുടെ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂരിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം തരൂരിന് നോട്ടീസ് നല്‍കി. ഒന്നോ രണ്ടോ ദിവസത്തിനകം ഹാജരാകണമെന്നാണ് നിര്‍ദേശം. അന്വേഷണത്തോട് സഹകരിക്കണമെന്നും പോലീസ് നോട്ടീസില്‍ ആവശ്യപ്പെടുന്നു. സി.ആര്‍.പി.സി 160 പ്രകാരം തരൂരിനെ സാക്ഷിയാക്കിയാണ് ചോദ്യം ചെയ്യുന്നതെന്ന് പോലീസ് കമ്മിഷണര്‍ ബി.എസ് ബസ്സി അറിയിച്ചു.
അതേസമയം, താന്‍ ഡല്‍ഹിയിലില്ലെന്നും ജയ്പൂരിലായതിനാല്‍ രണ്ടു ദിവസത്തിനകം ഹാജരാകാമെന്നും തരൂര്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. തരൂരിന്റെ ജോലിക്കാരെയും അടുത്ത സുഹൃത്തുക്കളെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും തരൂരിനെ ചോദ്യം ചെയ്യുക.
from kerala news edited
via IFTTT