121

Powered By Blogger

Monday, 19 January 2015

അജിത് രാമന്‍ കെ.എച്ച്.എന്‍.എ സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍







ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ കണ്‍വീനറായി അജിത് രാമനെ നാമനിര്‍ദേശം ചെയ്തതായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ റെനില്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കൂടാതെ അനില്‍കുമാര്‍ ആറന്മുള, വാസുദേവ് പുളിക്കല്‍, രവി രാഘവന്‍ എന്നിവരേയും സുവനീര്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു.

ഭാരതീയ സംസ്‌കാരത്തെയും അതിബഹൃത്തായ സനാതനധര്‍മ്മത്തേയും അടിസ്ഥാനമാക്കി ലേഖനങ്ങള്‍, ഉപന്യാസങ്ങള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുനൂറില്‍പ്പരം പേജുകളിലായി പ്രിന്റ് എഡീഷനോടൊപ്പം ഇലക്‌ട്രോണിക് കോപ്പിയും ഉണ്ടായിരിക്കും. ഇത് ലോകത്താകമാനമുള്ള വായനക്കാരിലെത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടിയാണ്.


തന്റെ ജീവിതത്തേയും ചിന്തകളേയും ഏറ്റവും ആകര്‍ഷിച്ചതും മാര്‍ഗദര്‍ശിയായതും ശ്രീമദ് ഭഗവത്ഗീതയാണെന്നും, ഇതര സംസ്‌കാരങ്ങളിലും, ദര്‍ശനങ്ങളിലും ഉണ്ടായിട്ടുള്ള മനുഷ്യപുരോഗതിയെ സ്വാധീനിച്ചിട്ടുള്ള എല്ലാ സൃഷ്ടികളേയും ആദരപൂര്‍വ്വം അറിയുവാന്‍ ഈ സുവനീറില്‍ കൂടി കഴിയട്ടെ എന്ന് കണ്‍വീനര്‍ അജിത് രാമന്‍ അഭിപ്രായപ്പെട്ടു.


ഈ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരും, ലേഖനങ്ങളും, പരസ്യങ്ങളും നല്‍കുവാന്‍ താത്പര്യമുള്ളവരും khnasouvenir@gmail.com, ajithcpa@gmail.com ബന്ധപ്പെടുക.











from kerala news edited

via IFTTT