121

Powered By Blogger

Monday, 19 January 2015

മീലാദ്‌സംഗമം സംഘടിപ്പിച്ചു







മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബുദയ്യ ഏരിയ സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഇബാദ് ഡയറക്ടര്‍ ഡോ.സാലിം ഫൈസി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. സമാപന ചടങ്ങില്‍ എന്‍. അബ്ദുല്‍ അസീസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്‌റിന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് ഹുദവി ഉദ്‌ബോധന പ്രസംഗം നടത്തി. കെ.എസ്.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍, സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, സമസ്ത ബഹ്‌റിന്‍ ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, ട്രഷറര്‍ കുഞ്ഞിമുഹമ്മദ് ഹാജി, കളത്തില്‍ മുസ്തഫ, മൂസമുസ്ല്യാര്‍ വണ്ടൂര്‍, ഹാഫിള്‍ ശറഫുദ്ധീന്‍ മുസ്‌ലിയാര്‍ ആശംസകള്‍ നേര്‍ന്നു.

ഉദ്ഘാടന സെഷന്‍ അലി മട്ടന്നൂരിന്റെ അധ്യക്ഷതയില്‍ സമസ്ത ബഹ്‌റിന്‍ സെക്രട്ടറി ശഹീര്‍ കാട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു. മനാമ സമസ്ത മദ്രസയിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ദഫ് പ്രോഗ്രാമും അരങ്ങേറി. ഹുസൈന്‍ മുസ്ല്യാര്‍ വെണ്ണക്കോട് പ്രാര്‍ത്ഥന നടത്തി.


അഷ്‌റഫ് കെ.കെ, നൗഷാദ് മാഹി, റഷീദ് കൊട്ടോല്‍, റസീഫ് കുറുന്തോടി, മുബാറക് കോട്ടക്കല്‍, മുഹമ്മദലി കടിയങ്ങാട്, നൗഫല്‍ തുണ്ടിയില്‍, ഇസ്മായില്‍ അത്തിക്കൊളി, സിറാജ് പുളിയത്തിങ്കല്‍, ഫസല്‍ ചെറുവണ്ണൂര്‍, ഗഫൂര്‍ ഒഞ്ചിയം, മുജീബ് കണ്ണംകടവ്, അബ്ദുല്‍ജലീല്‍ മന്നാനി ലത്തീഫ് നേതൃത്വം നല്‍കി. നൗഷാദ് വാണിമേല്‍ സ്വാഗതവും മഹറലി വളാഞ്ചേരി നന്ദിയും പറഞ്ഞു.





വാര്‍ത്ത അയച്ചത് : മജീദ് ചോലക്കോട്










from kerala news edited

via IFTTT