Story Dated: Monday, January 19, 2015 05:48
ഗാസ: ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ച സഹോദരന്‍മാരുടെ വിധവകളെ പത്തൊന്‍പതുകാരന്‍ വിവാഹം കഴിച്ചു. അലി ആബേദ് റാബോ എന്ന യുവാവാണ് സഹോദരന്റെ മരണത്തോടെ ആശ്രയമില്ലാതായ യുവതികളെ വിവാഹം കഴിച്ചത്. അലിയുടെ രണ്ട് സഹോദരന്‍മാരും ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചിരുന്നു. കുടുംബം വേര്‍പിരിഞ്ഞ് പോകാതിരിക്കാന്‍ സഹോദരന്‍മാരുടെ ഭാര്യമാരെ വിവാഹം കഴിക്കാന്‍ അലിയുടെ പിതാവ് തന്നെയാണ് ആവശ്യപ്പെട്ടത്.
ജേഷ്‌ഠന്‍മാരുടെ മക്കളെ വേര്‍പിരിയാതിരിക്കാന്‍ ഒടുവില്‍ അലിയും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. അലിയേക്കാള്‍ പത്ത് വയസിന് മൂത്തവരാണ് രണ്ട് ഭാര്യമാരും. ജേഷ്‌ഠന്‍മാരുടെ ഭാര്യമാരെയും അവരുടെ മക്കളെയും കൂടി പോറ്റാനുള്ള കഴിവ് തന്റെ മകനുണ്ടെന്ന് അലിയുടെ പിതാവ് പറഞ്ഞു. വേര്‍പിരിഞ്ഞ് പോകാമായിരുന്ന കുടുംബം വിവാഹത്തിലൂടെ ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്നും ഇയാള്‍ പറഞ്ഞു.
from kerala news edited
via IFTTT