121

Powered By Blogger

Monday, 19 January 2015

ശാരദ തട്ടിപ്പ്: കേന്ദ്രത്തിനു വേണ്ടി സി.ബി.ഐ പ്രവര്‍ത്തിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്









Story Dated: Monday, January 19, 2015 02:57



ന്യുഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സി.ബി.ഐയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍. കേസില്‍ ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമമെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.


കോടികളുടെ ചിട്ടി തട്ടിപ്പില്‍ പാര്‍ട്ടിയുടെ മൂന്ന മുതിര്‍ന്ന നേതാക്കളാണ് ജയിലിലായത്. ഗതാഗതമന്ത്രിയായിരുന്ന മദന്‍ മിത്ര, എം.പി ശ്രിഞ്‌ജോയ് ബോസ്, കുനാല്‍ ഘോഷ് എന്നിവരാണ് സി.ബി.ഐയുടെ അറസ്റ്റിലായത്. മറ്റ് നിരവധി നേതാക്കളെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം സി.ബി.ഐ നാലു കേസുകളാണ് പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.










from kerala news edited

via IFTTT