Story Dated: Tuesday, January 20, 2015 11:46
മെക്ക: സൗദിയില്‍ ഒരു സ്‌ത്രീയുടെ ശിരച്‌ഛേദം നടത്തുന്ന ദൃശ്യങ്ങള്‍ നെറ്റില്‍ ചോര്‍ന്നത് വ്യാപക പ്രതിഷേധത്തിന് കാരണമാവുന്നു. ലൈല ബിന്റ് അബ്‌ദുള്‍ മുത്താലിബ് ബാസ്സിം എന്ന സ്‌ത്രീയെ വധശിക്ഷയ്‌ക്ക് വിധേയയാക്കുന്ന ദൃശ്യമാണ് ചോര്‍ന്നത്.
മെക്കയില്‍ നടന്ന വധശിക്ഷ ശനിയാഴ്‌ചയാണ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിന് ആദ്യ ഭാര്യയിലുണ്ടായ ആറു വയസ്സുകാരിയെ മര്‍ദ്ദിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്‌ത ശേഷം കൊലചെയ്‌തു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
എന്നാല്‍, താന്‍ കുറ്റം ചെയ്‌തിട്ടില്ല എന്നും കൊല്ലരുതെന്നും യാചിക്കുന്നതിനിടെ ശിക്ഷ നടപ്പാക്കുന്നയാള്‍ മുട്ടുകുത്തിയിരിക്കുന്ന സ്‌ത്രീയെ നിലത്തേക്ക് തട്ടിയിടുകയും കഴുത്തില്‍ ആഞ്ഞു വെട്ടുകയും ചെയ്യുന്നു. രണ്ടാമത്തെ വെട്ടിനാണ് ശിരസ്സ് വേര്‍പെടുന്നത്. മെക്കയില്‍ നടന്ന വധശിക്ഷ ശനിയാഴ്‌ചയാണ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.
ദൃശ്യങ്ങള്‍ സ്‌ത്രീയുടെ ബന്ധുക്കള്‍ കാണാനിടയായതിനെതിരെയാണ് രാജ്യത്തുടനീളം പ്രതിഷേധസ്വരമുയരുന്നത്. എന്നാല്‍ ശിക്ഷയുടെ ക്രുരതയെ കുറിച്ച് പ്രതിഷേധക്കാര്‍ ശബ്‌ദമുയര്‍ത്തുന്നുമില്ല. ദൃശ്യങ്ങള്‍ പരസ്യമാക്കിയതിനെതിരെ സാമൂഹിക സൈറ്റുകളിലാണ് കൂടുതല്‍ വിമര്‍ശനമുയരുന്നത്. അതേസമയം, വധശിക്ഷാരംഗങ്ങള്‍ പകര്‍ത്തിയ ഒരാളെ അറസ്‌റ്റു ചെയ്‌തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അന്താരാഷ്‌ട്ര പ്രതിഷേധം നിലനില്‍ക്കുമ്പോഴും ഈവര്‍ഷം ഇതുവരെ 10 പേരെയാണ് സൗദിയില്‍ വധശിക്ഷയ്‌ക്ക് വിധേയരാക്കിയത്. കഴിഞ്ഞ വര്‍ഷം മൊത്തം 87 പേരെ വധശിക്ഷയ്‌ക്ക് വിധേയരാക്കിയിരുന്നു.
from kerala news edited
via IFTTT