Story Dated: Monday, January 19, 2015 01:10
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ ലഷ്‌കറെ തോയിബ നേതാവ് സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയുടെ റിമാന്‍ഡ് കാലാവധി ഒരു മാസം കൂടി നീക്കി. ലഖ്‌വിയ്ക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ) സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ലഖ്‌വിക്ക് ഡിസംബര്‍ 18ന് ഇസ്ലാമാബാദിലെ ഭീകര വിരുദ്ധ കോടതിയാണ് ജാമ്യം നല്‍കിയത്. ഇതേതുടര്‍ന്ന് ലഖ്‌വിയെ കരുതല്‍ തടങ്കലിലാക്കി. ഈ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതോടെ മറ്റൊരു കേസില്‍ ലഖ്‌വിയെ അറസ്റ്റു ചെയ്ത് ജയിലിടച്ചു. സുപ്രീം കോടതിയെ സമീപിച്ചാണ് സര്‍ക്കാര്‍ അനുകൂല വിധി നേടിയത്. കേസ് പിന്നീട് ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു.
2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ 2009 ഫെബ്രുവരിയിലാണ് ലഖ്‌വി അറസ്റ്റിലായത്. മറ്റ് ആറു പേരും പിന്നീട് അറസ്റ്റിലായിരുന്നു.
from kerala news edited
via IFTTT