ഫോക്കസ് മക്ക ചാപ്റ്ററിന് പുതിയ നേതൃത്വം
Posted on: 20 Jan 2015
മക്ക: ഫോക്കസ് മക്ക ചാപ്റ്ററിന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. മെംബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡിയോഗത്തില്‍ കഴിഞ്ഞ കാല പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ച് തിരുത്തലുകളോടെ യോഗം അംഗീകരിച്ച ശേഷമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. കാസിം മദനി ഉദ്‌ബോധന പ്രസംഗം നടത്തി. കമ്മിറ്റി ഭാരവാഹികളായി സുല്‍ഫീക്കര്‍ നമാസി (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ബഷീര്‍ മാമങ്കര, സഹീര്‍ കാസിം (ബോര്‍ഡ് മെംബര്‍മാര്‍), മുഹമ്മദ് ഹുസ്സൈന്‍ (സി.ഇ.ഒ), ബഷീര്‍ പുത്തനത്താണി(സി.ഒ.ഒ), ജാബിര്‍ വടകര (അഡ്മിന്‍ മാനേജര്‍), അസീം മംഗലാപുരം(ഫൈനാന്‍സ്മാനേജര്‍), ഷാഹിദ് പെരിന്തല്‍മണ്ണ(ഇവന്റ്‌സ് മനേജര്‍), അബ്ദുല്‍ ജബ്ബാര്‍ തെയ്യന്‍ (പി.ര്‍.ഒ), നാസര്‍ ചെമ്പന്‍(സോഷ്യല്‍ വെല്‍ഫയര്‍ മനേജര്‍), ഷബീര്‍ അന്‍സാരി (ഇസ്ലാമിക് അഫയേര്‍സ് മനേജര്‍), സാലിഹ് തൃശ്ശൂര്‍ (ഹെല്‍ത്ത് കെയര്‍ മനേജര്‍), യൂസുഫ് അബ്ദുല്‍ ഖാദര്‍(എച്ച്.ആര്‍), ആദില്‍ സലാം (ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് മനേജര്‍), റഹ്മത്തുള്ള മടവൂര്‍(ഐ.ടി മനേജര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഗഫൂര്‍ കടവനാട്, റഷീദ് മടവൂര്‍, ഹാരിസ് വാഴക്കാട്, ഫൈറൂസ് വടകര, ഷബീന്‍ ഫവാസ്, ജസ്ബിന്‍ വര്‍ക്കല, ഇഖ്ബാല്‍ കടലുണ്ടി, അബ്ദുല്ല പുളിക്കല്‍, ഷംനാസ് കാരക്കുന്നത്ത്, ഹസീബ് പുത്തൂര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT