121

Powered By Blogger

Tuesday, 20 January 2015

ബൈക്ക്‌ അമിത വേഗത്തില്‍ ഓടിക്കരുതെന്ന്‌ ഉപദേശിച്ച യുവാവിനെ വെട്ടിക്കൊന്നു









Story Dated: Tuesday, January 20, 2015 02:21



mangalam malayalam online newspaper

തിരുവനന്തപുരം : അമിതവേഗതയില്‍ ബൈക്ക്‌ ഓടിക്കരുതെന്ന്‌ ഉപദേശിച്ച യുവാവിനെ സംഘം ചേര്‍ന്ന്‌ വെട്ടിക്കൊലപ്പെടുത്തി. പൂവാര്‍ ചൂലംകുടി തെറ്റികാട്‌ പള്ളിയ്‌ക്ക് സമീപം ഹസീന മന്‍സിലില്‍ ഷമീര്‍ (26) നെയാണ്‌ പരസ്യമായി ഉപദേശിച്ചതിന്റെ വൈരാഗ്യത്തില്‍ ഒരുസംഘം ചെറുപ്പക്കാര്‍ വെട്ടിക്കൊന്നത്‌.


സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലിചെയ്‌തു വരികയായിരുന്ന ഷമീര്‍ അടുത്തിടെയാണ്‌ നാട്ടിലെത്തിയത്‌. ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ഷമീര്‍ ഓടിച്ചിരുന്ന കാറിനു മുന്നില്‍ ബൈക്കിലെത്തിയ ഒരുസംഘം ചെറുപ്പക്കാര്‍ ബൈക്ക്‌ അമിതവേഗത്തില്‍ കൈവിട്ട്‌ ഓടിയ്‌ക്കുകയും മറ്റ്‌ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്‌തു. കാര്‍ നിര്‍ത്തിയ ഷമീര്‍ അമിതവേഗതയില്‍ ബൈക്ക്‌ ഓടിക്കുന്നത്‌ അപകടം വിളിച്ചു വരുത്തുമെന്നും സൂക്ഷിക്കണമെന്നും ഉപദേശിച്ചു. എന്നാല്‍, പരസ്യമായി ഉപദേശിച്ചത്‌ ഇഷ്‌ടമാകാതിരുന്ന സംഘം ഷമീറിനോട്‌ തട്ടിക്കയറുകയും തല്ലാനൊരുങ്ങുകയും ചെയ്‌തുവെങ്കിലും പ്രദേശവാസികള്‍ ഇടപെട്ട്‌ രംഗം ശാന്തമാക്കി പിരിഞ്ഞു.


ഷമീറിനോടുള്ള വൈരാഗ്യവുമായി കഴിഞ്ഞ സംഘം ഇന്നലെ രാത്രി ആയുധങ്ങളുമായി പൂവാറിന്‌ സമീപം കാത്തുനില്‍ക്കുകയും ബൈക്കിലെത്തിയ ഷമീറിനെ വെട്ടിവീഴ്‌ത്തുകയുമായിരുന്നു. തലയ്‌ക്ക് പിന്നിലും കഴുത്തിലും മുഖത്തും ആഴത്തില്‍ മുറിവേറ്റ വെട്ടേറ്റ ഷമീറിനെ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പുലര്‍ച്ചയോടെ മരിച്ചു. സംഭവത്തില്‍ ഓട്ടോ ഡ്രൈവറും ഇറച്ചിവെട്ടുകാരനുമായ അബ്‌ദുള്ള, സുഹൃത്തുക്കളായ വീരാന്‍, ബാദുഷ തുടങ്ങിയവര്‍ക്കെതിരെ പൂവാര്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌










from kerala news edited

via IFTTT