Story Dated: Tuesday, January 20, 2015 03:23
കോയമ്പത്തൂര്‍: മഹാത്മാ ഗാന്ധിയുടെ പേരില്‍ ബിയര്‍ നിര്‍മ്മിച്ച അമേരിക്കന്‍ കമ്പനിക്ക് ഇന്ത്യക്കാരുടെ മറുപടി. അമേരിക്കയുടെ സ്‌ഥാപക പിതാവും പ്രഥമ പ്രസിഡന്റുമായ ജോര്‍ജ് വാഷിംഗ്‌ടണിന്റെ ചിത്രം പതിച്ച ചെരുപ്പ് പുറത്തിറക്കി. കേരളം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഈ ചെരുപ്പ് പുറത്തിറക്കിയത്. എന്നാല്‍ ചെരുപ്പ് കമ്പനിയുടെ പേര് പുറത്തുവിട്ടിട്ടില്ല. വാഷിംഗ്‌ടണ്‍ സ്ലിപ്പര്‍ എന്നാണ് ചെരുപ്പിന്റെ പേര്. ജോര്‍ജ് വാഷിംഗ്‌ടണിന്റെ പേരുള്ള നൂറ് ചെരുപ്പുകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
യു.എസ് പ്രസിഡന്റ ബരാക്ക് ഒബാമ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഇന്ത്യയിലെത്തുമ്പോള്‍ യു.എസ് എംബസിക്ക് മുന്നില്‍ ചെരുപ്പ് പ്രദര്‍ശിപ്പിക്കും. യു.എസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, യു.എസ് പാര്‍ലമെന്റ് സ്‌പീക്കര്‍, ചീഫ് ജസ്‌റ്റിസ്, പ്രതിപക്ഷ നേതാവ്, അമ്പത് സംസ്‌ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, ഇന്ത്യയുമായി ബന്ധമുള്ള രണ്ട് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍, ബിയര്‍ പുറത്തിറക്കിയ കമ്പനിയുടെ ഉടമകള്‍, ഇന്ത്യയിലെ യു.എസ് അംബാസഡര്‍ എന്നിവര്‍ക്കും ചെരുപ്പിന്റെ ഓരോ ജോഡി അയച്ചു കൊടുക്കാനും കമ്പനി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് ബ്രൂയിംഗ് കമ്പനിയാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്‌ത് ബിയര്‍ പുറത്തിറക്കിയത്. ഗാന്ധി ബോട്ട് എന്ന പേരില്‍ ബിയര്‍ പുറത്തിറക്കിയ കമ്പനിയുടെ നടപടി വിവാദമായതോടെ കമ്പനി മാപ്പ് പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരുകയായിരുന്നു.
from kerala news edited
via IFTTT