കല കുവൈത്ത്, വാര്‍ഷിക പ്രതിനിധിസമ്മേളനം വെള്ളിയാഴ്ച
Posted on: 20 Jan 2015
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈത്തിന്റെ മുപ്പത്തിയാറാം വാര്‍ഷിക പ്രതിനിധിസമ്മേളനം ജനവരി 23ന് രാവിലെ 10 മണി മുതല്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ നഗറില്‍ (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, ഖൈത്താന്‍) വെച്ച് നടക്കും. കഴിഞ്ഞ ഒരു പ്രവര്‍ത്തന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സംഘടന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും സമ്മേളനം അംഗീകരിക്കും. പുതിയ സംഘടനാ തീരുമാനങ്ങളും 2015 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുക്കും. വഫ്ര മുതല്‍ ജഹറ വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന കലയുടെ 42 യൂണിറ്റു സമ്മേളനങ്ങളും തുടര്‍ന്ന് ഫഹഹീല്‍, അബ്ബാസിയ, സാല്‍മിയ മേഖല സമ്മേളങ്ങളും പൂര്‍ത്തിയാക്കിയാണ് വാര്‍ഷിക സമ്മേളനം നടക്കുന്നത്. മേഖല സമ്മേളനത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 277 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കല കുവൈത്ത് പ്രസിഡന്റ് ജെ.സജിയും ജനറല്‍ സെക്രട്ടറി ടി.വി.ജയനും പത്രക്കുറിപ്പില്‍ പറഞ്ഞു.
പി.സി.ഹരീഷ്
from kerala news edited
via IFTTT