Story Dated: Tuesday, January 20, 2015 04:15
പരപ്പനങ്ങാടി: തൃക്കുളം തൂമ്പത്ത് കടവില്‍ നിന്നും നിയമാനുസൃതമായി കയറ്റിയ മണല്‍വാഹനം പോലീസ് അന്യായമായി കസ്‌റ്റഡിയിലെടുത്തെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഡ്രൈവര്‍ വൈശ്യാരകത്ത് ഹാറുണി(42)നെതിരെ മോഷണക്കുറ്റം ചുമത്തിയ എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ നെടുവ മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ടി. അജേഷ് അധ്യക്ഷത വഹിച്ചു. കെ. അഫ്‌ത്താബ്, എന്‍.എം ഷമേജ് പ്രസംഗിച്ചു. അതെ സമയം നിയമാനുസൃതമാണെന്നും കയ്ിലുള്ള ഒയരു പാസിന്റെ മറവില്‍ നിരവധി ലോഡുകള്‍ കടത്താനുള്ള നീക്കം അനുവദിക്കില്ലെന്നും പരപ്പനങ്ങാടി എസ്.ഐ ജയന്‍ മാധ്യമങ്ങളോടു പറഞ്ഞു.
from kerala news edited
via IFTTT