Story Dated: Tuesday, January 20, 2015 04:16
കല്‍പ്പറ്റ: 30 വര്‍ഷമായി അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വയനാട് ഫ്‌ളവര്‍ ഷോയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള മുഴുവന്‍ സാമ്പത്തിക ക്രമക്കേടുകളും വിജിലന്‍സ് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ അസംബ്ലി കമ്മിറ്റി ആവശ്യപ്പെട്ടു. കര്‍ഷകരെയും, നിര്‍ധനരായ രോഗികളെയും സഹായിക്കാനെന്ന പേരില്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റികൊണ്ട് നടത്തിവരുന്ന ഫ്‌ളവര്‍ഷോ ഇന്നുവരെ ഒരു കര്‍ഷകനെയും, രോഗികളെയും സഹായിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ 30 വര്‍ഷത്തെ സാമ്പത്തിക ക്രമകേടുകളും ഇടപാടുകളും സമഗ്രമായി വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അഴിമതിക്കെതിരെ നടന്നുവരുന്ന യുവജന പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ അസംബ്ലി പ്രസിഡന്റ് അനീഷ് ദേവസ്യ അധ്യക്ഷത വഹിച്ചു. ശശി പന്നിക്കുഴി, നജീബ് കരണി, സാലി, ഷിഹാബ്, സലീംബാവ, ലെനീഷ്, രെജീഷ്, സലീം, ഷബ്‌നാസ് തന്നാനി, എ.കെ. അര്‍ഷാദ്, ജിന്‍സന്‍, രോഹിത്ത് ബോധി, ലിജോ ജോസ്, സുബിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT