121

Powered By Blogger

Tuesday, 20 January 2015

മാലപൊട്ടിച്ചു കടന്നവരെ പിന്തുടരവേ സ്‌ക്കൂട്ടര്‍ പോസ്റ്റിലിടിച്ച് യുവതി മരിച്ചു









Story Dated: Tuesday, January 20, 2015 02:24



mangalam malayalam online newspaper

കൊല്ലം : ബൈക്കിലെത്തി മാല മോഷ്‌ടിച്ചവരെ പിന്തുടരവേ സ്‌ക്കൂട്ടര്‍ നിയന്ത്രണംവിട്ട്‌ പോസ്‌റ്റില്‍ ഇടിച്ച്‌ യുവതി മരിച്ചു. ശക്‌തികുളങ്ങര കുറ്റേഴത്ത്‌ വീട്ടില്‍ സുനില്‍ കുമാറിന്റെ ഭാര്യ മോനിഷ (28) യാണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന മകള്‍ തുമ്പി (9) പരുക്കേല്‍ക്കാതെ രക്ഷപെട്ടു.


തിങ്കളാഴ്‌ച രാത്രി ഒന്‍പതു മണിയോടെ കാവനാട്‌ ചെപ്പള്ളിമുക്കിലായിരുന്നു അപകടം. കൊല്ലത്തെ ആശുപത്രിയില്‍ പോയി മടങ്ങിയ മോനിഷയും മകളും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച്‌ തിരികെ സ്‌ക്കൂട്ടറില്‍ കയറവേ ബൈക്കിലെത്തിയ രണ്ടുപേര്‍ മോനിഷയുടെ മാലപൊട്ടിച്ചെടുത്ത്‌ കടന്നു. ഇവരെ സ്‌ക്കൂട്ടറില്‍ പിന്തുടരുന്നതിനിടെ ചെപ്പള്ളിമുക്കിലെത്തിയപ്പോഴായിരുന്നു അപകടം. ഇടറോഡിലേയ്‌ക്ക് തിരിഞ്ഞ ബൈക്ക്‌ യാത്രികര്‍ക്ക്‌ ഒപ്പമെത്താന്‍ ശ്രമിക്കവേ നിയന്ത്രണംവിട്ട സ്‌ക്കൂട്ടര്‍ പോസ്‌റ്റില്‍ ഇടിയ്‌ക്കുകയായിരുന്നു.


തലയ്‌ക്ക് പരുക്കേറ്റ മോനിഷയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശക്‌തികുളങ്ങര പോലീസ്‌ കേസെടുത്തു.










from kerala news edited

via IFTTT