Story Dated: Tuesday, January 20, 2015 04:15
പരപ്പനങ്ങാടി: കുടുംബനാഥനായ പുരുഷനെ രണ്ടാം സ്‌ഥാനത്താക്കി വനിതകളെ റേഷന്‍ കാര്‍ഡിലൂടെ കുടുംബനാഥയാക്കുന്ന നടപടിക്കെതിരെ കുടുംബനാഥന്‍ അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ പ്രതിഷേധിച്ചു. പുരുഷന് പ്രഥമ സ്‌ഥാനം നല്‍കുന്ന രീതിയില്‍ റേഷന്‍ കാര്‍ഡ് അപേക്ഷയ്‌ക്കായി പുതിയ ഫോറം വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കുടുംബനാഥന്മാരുടെ വിപുലമായ കണ്‍വെന്‍ഷന്‍ 23 ന് നടത്താനും തീരുമാനിച്ചു. പാട്ടശ്ശേരി ബാവ അധ്യക്ഷത വഹിച്ചു.
from kerala news edited
via IFTTT