വിദേശ സ്ഥാപനങ്ങള്‍ തുണച്ചു: ചൈന തകര്‍ന്നിട്ടും ഇന്ത്യ കുതിക്കുന്നു
സിഎസ്‌ഐ300 സൂചിക 7.7 ശതമാനം താഴ്ന്ന് 3,335.16ലും ഷാങ്ഹായ് സൂചിക7.7 ശതമാനം താഴ്ന്ന് 3,116.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തിലാണ്. സെന്‍സെക്‌സ് സൂചിക 140.12 പോയന്റ് ഉയര്‍ന്ന് 28262.01ലും നിഫ്റ്റി സൂചിക 37 പോയന്റ് നേട്ടത്തില്‍ 8550.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനീസ് വിപണികളില്‍ തകര്‍ച്ച പ്രകടമായപ്പോഴും ഇന്ത്യന്‍ വിപണികളെ ബാധിക്കാതിരുന്നത് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പണമെറിയല്‍തന്നെയാണ്.
സാമ്പത്തിക വളര്‍ച്ചയുടെ വേഗംകുറഞ്ഞതുതന്നെയാണ് ചൈനയെ ബാധിച്ചത്. മെച്ചപ്പെട്ട സ്ഥിരതയുള്ള വികസനം മുന്നില്‍കണ്ടാണ് വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയിലെത്തുന്നത്.
from kerala news edited
via IFTTT