Story Dated: Tuesday, January 20, 2015 07:10
തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്റെ (ജനമൈത്രി) ആഭിമുഖ്യത്തില്‍ ചികിത്സാ സഹായ നിധി വിതരണം ചെയ്‌തു. മണക്കാട്, ചാല, ടി.സി. 39/1708, കെ.ആര്‍.ഡബ്ല്യൂ.എ 31 ല്‍ കൃഷ്‌ണകുമാറിന്റെ ഒന്‍പതു വയസുള്ള മകള്‍ ഗായത്രിയുടെ ചികിത്സയ്‌ക്കായാണ് ഫോര്‍ട്ട് പോലീസിന്റെയും ജനമൈത്രി അംഗങ്ങളുടേയും നേതൃത്വത്തില്‍ പിരിച്ചെടുത്ത തുക കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കൈമാറിയത്.
കൂലിവേലക്കാരനായ കുട്ടിയുടെ പിതാവിന് കുട്ടിയുടെ ശസ്‌ത്രക്രിയയ്‌ക്ക് ആവിശ്യമായ പണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തദ്ദേശ വാസികളും ഫോര്‍ട്ട് ജനമൈത്രീ പോലീസ് സ്‌റ്റേഷനും റസിഡന്റ്‌സ് അംഗങ്ങളും വ്യക്‌തികളും ഉള്‍പ്പെടെ ധാരാളം പേര്‍ സഹായ ഹസ്‌തവുമായി എത്തിയത്. കുര്യാത്തി ആനന്ദമഠം ഓഡിറ്റോറിയത്തില്‍ നടന്ന ചികിത്സാ ധനസഹായ ഫണ്ട് വിതരണം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് ഉദ്‌ഘാടനം ചെയ്‌തു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജീതാബീഗം, ഫോര്‍ട്ട് പോലീസ് ഇന്‍സ്‌പെക്‌ടര്‍ എ. അജിചന്ദ്രന്‍ നായര്‍, സബ് ഇന്‍സ്‌പെക്‌ടര്‍ പി. ഷാജിമോന്‍, ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ (ജനമൈത്രി) കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ എ. ഗോപകുമാര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ തിരുവനന്തപുരം നഗരസഭാ കേരളോത്സവത്തില്‍ കലാതിലകമായ കുര്യാത്തി സ്വദേശിനി ഗോപിക അഭിജിത്തിനെ ആദരിച്ചു.
from kerala news edited
via IFTTT