121

Powered By Blogger

Tuesday, 20 January 2015

സി.പി.ഐ ജില്ലാ സമ്മേളനം 24 മുതല്‍ പുല്‍പ്പള്ളിയില്‍











Story Dated: Tuesday, January 20, 2015 04:16


പുല്‍പ്പള്ളി: സി.പി.ഐ ജില്ലാ സമ്മേളനം ഈ മാസം 24 മുതല്‍ 27 വരെ പുല്‍പ്പള്ളിയില്‍ നടക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. ഇതിന്റ ഭാഗമായി കലാകായിക മത്സരങ്ങള്‍ നടന്നു. വിജയികള്‍ക്ക്‌ ഈ മാസം 25ന്‌ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉപഹാരം നല്‍കും. 25ന്‌ വൈകിട്ട്‌ നാലുമണിക്ക്‌ പുല്‍പ്പള്ളിയില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും. കാനം രാജേന്ദ്രന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. രാത്രി ഏഴുമണിക്ക്‌ കെ.പി.എ.സിയുടെ നീലക്കുയില്‍ എന്ന നാടകവുമുണ്ടായിരിക്കും. 26ന്‌ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനത്തില്‍ സി.എന്‍. ചന്ദ്രന്‍, ടി. പുരുഷോത്തമന്‍, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, സത്യന്‍ മൊകേരി, ടി.വി. ബാലന്‍ എന്നിവര്‍ പ്രസംഗിക്കും.










from kerala news edited

via IFTTT