Story Dated: Tuesday, January 20, 2015 07:10
ആര്യനാട്: പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കോട്ടൂര്‍ കള്ളിയല്‍ പന്തലിച്ചി തടത്തരകത്ത് വീട്ടില്‍ അനീഷി (21) നെയാണ് ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ മഞ്ചുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം അറസ്‌റ്റ് ചെയ്‌തത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അനീഷ് ഈഞ്ചപ്പുരി സ്വദേശിനി പെണ്‍കുട്ടിയെ കോട്ടൂര്‍ ലക്ഷ്‌മിപുരത്തിനടുത്ത് വലിയ വിള എസ്‌റ്റേറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
അനീഷ് പേഴുംമൂട് ലക്ഷംവീട് കോളനിയിലാണ് വാടകയ്‌ക്ക് താമസിക്കുന്നത്. അടുത്ത സമയത്ത് റബര്‍ മുറിച്ചുമാറ്റിയ എസ്‌റ്റേറ്റില്‍ വിജനവും കാട് നിറഞ്ഞതുമായ പ്രദേശം ഏറെയാണ്. ഇവിടം അനാശാസ്യക്കാരുടെയും മദ്യപന്‍മാരുടെയും താവളമായി മാറിയിട്ടുണ്ട്.
എസ്‌റ്റേറ്റിനുള്ളില്‍ കടക്കാന്‍ വഴികളും ഏറെയുണ്ട്.സി.ഐക്ക് പുറമെ സി.പി.ഒമാരായ ബിജുകമാര്‍, പ്രഭാത്‌കുമാര്‍, സജു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
from kerala news edited
via IFTTT