121

Powered By Blogger

Tuesday, 20 January 2015

ഹോം ഗാര്‍ഡുകളുടെ സര്‍വീസ്‌ കാലവധി 62 വയസാക്കി











Story Dated: Tuesday, January 20, 2015 07:10


തിരുവനന്തപുരം: ഹോംഗാര്‍ഡുകളുടെ സര്‍വീസ്‌ കാലാവധി 62 വയസുവരെയാക്കി ഉയര്‍ത്തിയതായി ഹോംഗാര്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഹോംഗാര്‍ഡുകളുടെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ്‌ തടഞ്ഞുകൊണ്ടാണ്‌ മന്ത്രി രമേശ്‌ ചെന്നിത്തല ഈ തീരുമാനം എടുത്തതെന്ന്‌ ഹോംഗാര്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


ഇതോടൊപ്പം ഹോംഗാര്‍ഡുകളുടെ വേതനം പ്രതിദിനം 400 രൂപ എന്നതില്‍ നിന്ന്‌ 500 രൂപയാക്കി ഉയര്‍ത്തണമെന്ന്‌ നാളെ നടക്കുന്ന ഹോംഗാര്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്‌ഥാന സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. നാളെ കുമാരപുരം എ.ജെ. ഹാളില്‍ ചേരുന്ന പ്രതിനിധി സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും.


തുടര്‍ന്ന്‌ ഉച്ചകഴിഞ്ഞ്‌ നടക്കുന്ന പൊതുസമ്മേളനം മന്ത്രി രമേശ്‌ ചെന്നിത്തലയും ഉദ്‌ഘാടനംചെയ്യും. സമ്മേളനത്തില്‍ വിവിധ രാഷ്‌ട്രീയ സാമുഹിക നേതാക്കള്‍ പങ്കെടുക്കും. ഹോംഗാര്‍ഡുകളെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ ചര്‍ച്ചചെയ്‌ത് പരിഹരിച്ച്‌ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.










from kerala news edited

via IFTTT