Story Dated: Tuesday, January 20, 2015 04:12
വുഡ്‌ലാന്‍ഡ്: മാലിന്യ കൂമ്പാരത്തിനൊപ്പം വഴിയാത്രക്കാരനെയുംകൊണ്ട് ട്രക്ക് സഞ്ചരിച്ചത് കിലോമിറ്ററുകള്‍. ചവറുവീപ്പയില്‍ നഷ്‌ടപ്പെട്ടുപോയ തന്റെ പേഴ്‌സ് തിരയുന്നതിന് ഇടയിലാണ് വഴിയാത്രക്കാരന്‍ അബദ്ധത്തില്‍ ട്രക്കിനുള്ളില്‍ പെട്ടുപോയത്.
കാലിഫോര്‍ണിയയിലാണ് സംഭവം. വഴിയുടെ സമീപം ചപ്പ് ചവറുകളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കാന്‍ സജ്‌ജമാക്കിയിരുന്ന വലിയ വീപ്പയിലാണ് യാത്രക്കാരന്റെ പേഴ്‌സ് നഷ്‌ടമായത്. ഇത് തിരയുന്നതിന് ഇടയില്‍ മാലിന്യം നീക്കം ചെയ്യുന്ന ട്രക്ക് സ്‌ഥലത്തെത്തി വീപ്പ ഉയര്‍ത്തി വാഹനത്തിന്റെ പിന്നില്‍ നിക്ഷേപിച്ചു. കൂടെ യാത്രക്കാരനെയും. മാലിന്യങ്ങളുടെ അടിയില്‍ കുടുങ്ങിപ്പോയതിനാല്‍ ഡ്രൈവറുടെ ശ്രദ്ധ ആകര്‍ഷിക്കാനോ ബഹളം വയ്‌ക്കാനോ ഇയാള്‍ക്ക് സാധിച്ചിരുന്നില്ല. ഒടുവില്‍ കയ്യില്‍ തടഞ്ഞ മരക്കഷണം ഉപയോഗിച്ച് കക്ഷി എങ്ങനെയോ മാലിന്യ കൂമ്പാരത്തിനുള്ളില്‍ നിന്ന് പറത്തുവന്നു. ഏകദേശം ഒരു മണിക്കൂറോളമാണ് ഇയാള്‍ വാഹനത്തിലെ മാലിന്യ കൂമ്പാരത്തില്‍ കുടുങ്ങിക്കിടന്നത്.
ഒടുവില്‍ അബദ്ധം തിരിച്ചറിഞ്ഞ ഡ്രൈവര്‍ വാഹനം നിര്‍ത്തി വഴിയാത്രക്കാരനെ താഴെയിറക്കി. ഇയാളെ സമീപത്ത് തന്നെയുള്ള യു.സി. ഡേവിസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ വഴിയാത്രക്കാരന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല.
from kerala news edited
via IFTTT