121

Powered By Blogger

Tuesday, 20 January 2015

കോടതി പരിസരത്ത്‌ മദ്യപാനം: മുന്‍ മന്ത്രിയുടെ മകനും സുഹൃത്തും പിടിയില്‍











Story Dated: Tuesday, January 20, 2015 07:10


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കോടതി പരിസരത്തുവച്ച്‌ നാടന്‍ മദ്യം കഴിച്ച കേസില്‍ മുന്‍ മന്ത്രിയുടെ മകനും സുഹൃത്തും പിടിയിലായി. നെയ്യാറ്റിന്‍കര എം.എല്‍.എയും മന്ത്രിയുമായിരുന്ന വി.ജെ. തങ്കപ്പന്റെ മകനും കോണ്‍ഗ്രസ്‌ നേതാവുമായ അതിയന്നൂര്‍ തലയില്‍ ആറാലുംമൂട്‌ വട്ടവിളാകത്തുവീട്ടില്‍ ഷാജന്‍(41), പാറശാല, ഇഞ്ചിവിള കിഴക്കുംകര വീട്ടില്‍ മണികണ്‌ഠന്‍(32) എന്നിവരാണ്‌ പിടിയിലായത്‌.


ഇവര്‍ രണ്ടുപേരും ചേര്‍ന്ന്‌ കോടതിക്ക്‌ മുന്‍പിലുള്ള മുറിയിലിരുന്ന്‌ നാടന്‍ മദ്യം കഴിക്കുകയും ബഹളം വയ്‌ക്കുകയും ചെയ്‌തു. ഇത്‌ നാട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന്‌ എസ്‌.ഐ: ശ്രീകുമാരന്‍നായരുടെ നേത്യത്വത്തിലുള്ള സംഘം മദ്യവുമായി പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. ഇവരെ ചോദ്യം ചെയ്‌തു വരുന്നു.


നാടന്‍ ചാരായത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കരയിലും പരിസരത്തും വന്‍തോതില്‍ നാടന്‍ മദ്യം ഒഴുകുന്നു എന്ന പരാതി നില നില്‍ക്കെയാണ്‌ മദ്യവുമായി അറസ്‌റ്റ് നടന്നത്‌.










from kerala news edited

via IFTTT