Story Dated: Tuesday, January 20, 2015 09:02
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തവനൂര്‍ വെള്ളാഞ്ചേരി സ്വദേശി കോട്ടകാട്ടില്‍ സെയ്‌തുഹാജി (51) ആണു മരിച്ചത്. കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ മൂടാലിലാണ് അപകടം ഉണ്ടായത്. ഇന്നലെ ഉച്ചയ്‌ക്ക് 2.30നാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കുറ്റിപ്പുറം ഭാഗത്തേക്ക് വരികയുമായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപൊളിച്ചാണ് സെയ്‌തുഹാജിയെ പുറത്തെടുത്ത്. ഉടനെ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുറ്റിപ്പുറം പോലീസ് സ്‌ഥലത്തെത്തിയാണ് ഗതാഗതം പുന:സ്‌ഥാപിച്ചത്.
from kerala news edited
via IFTTT