Story Dated: Tuesday, January 20, 2015 04:15
കല്‍പകഞ്ചേരി(മലപ്പുറം): പുത്തനത്താണി ടൗണിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ എട്ട് കടകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രി ഏഴോടെ നഗരത്തില്‍ കോഴിക്കോട് റോഡിലെ സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിലാണ്‍ അഗ്നിബാധയുണ്ടായത്. നാശനഷ്‌ടക്കണക്കുകളുടെ വ്യക്‌തമായ കണക്ക് ലഭ്യമായിട്ടില്ല. കോടികളുടെ നഷ്‌ടമുണ്ടാകുമെന്നാണു വിലയിരുത്തല്‍.
ഈ കെട്ടിടത്തില്‍ പ്രവ്യത്തിക്കുന്ന സ്‌റ്റൈ ലോ ഫര്‍ ണിച്ചര്‍ കടയിലാണ്‍ ആദ്യം തീപിടുത്തമുണ്ടായത്.ഇതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് കടകളിലേക്ക് തീപടരുകയായിരുന്നു.കടകളിലെ മുഴുവന്‍ സാധനങ്ങളും കെട്ടിടവും പൂര്‍ണമായും അഗ്നിക്കിരയായി.വിവരം അറിയിച്ചതിനെ തുടര്‍ന്ന് വ്യത്യസ്‌ഥ സ്‌ഥലങ്ങളില്‍ നിന്നും എത്തിയ അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.പിന്നീട് കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ്‍ തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രദേശത്ത് വൈദ്യുതി ബന്ധം വിഛേദിക്കുകയും ദേശീയപാതയില്‍ ഗതാഗതം സതംഭിപ്പിക്കുകയും ചെയ്‌തു.വിവ ട്രഡേഴ്‌സ്, തുപ്പിക്കാട്ടില്‍ ജ്വല്ലറി,സി.പി ഓയില്‍ സ്‌റ്റോര്‍,ഫ്രന്‍സ് ഓട്ടോമൊബ ല്‍സ്,ഷഹന ബെഡ് ആന്റ് ഫര്‍ ണിച്ചര്‍ തുടങ്ങിയ കടകളിലാണ്‍ തീപിടുത്തമുണ്ടായത്.
from kerala news edited
via IFTTT