Story Dated: Tuesday, January 20, 2015 04:15
മണ്ണാര്‍ക്കാട്: പോഷകാഹാര കുറവുമൂലം തെങ്കര തത്തേങ്ങലം കരിമന്‍കുന്ന് ആദിവാസി കോളനിയില്‍ ശിശുമരിച്ചു. കോളനിയിലെ രാജന്‍-റോജ ദമ്പതികളുടെ 51 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. കുട്ടി ജനിക്കുമ്പോള്‍ 900 ഗ്രാമായിരുന്നു തൂക്കം. നവംബര്‍ 29 ന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പ്രസവം. തൂക്കകുറവുള്ളതിനാല്‍ ഒരുമാസം ആശുപത്രിയില്‍ കിടന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഇവരുടെ മറ്റൊരു കുഞ്ഞും തൂക്കകുറവ് മൂലം മരിച്ചിരുന്നു.
കോളനിയില്‍ ഇതിനു മുമ്പും ശിശുമരണങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തില്‍ ജനിക്കുന്ന കുട്ടികളുടെ ശരാശരി തൂക്കം 2.900 കിലോഗ്രാമാണെന്നിരിക്കേയാണ് കരിമന്‍കുന്ന് കോളനിയില്‍ 900 ഗ്രാം തൂക്കവുമായി കുട്ടി ജനിച്ചത്. ഗര്‍ഭാശയത്തില്‍ കുട്ടിക്കാവശ്യമായ വളര്‍ച്ചയുണ്ടായിരുന്നില്ലെന്നാണ് ഡോക്‌ടര്‍മാര്‍ പറഞ്ഞത്. അമ്മയുടെ പോഷാകാഹാരകുറവ് മൂലമാണ് കുട്ടിയുടെ മരണമുണ്ടായത്. കരിമന്‍കുന്ന് ആദിവാസി കോളനിയില്‍ ഭക്ഷണത്തിന്റെ കുറവ് അനുഭവിക്കുന്ന ആദിവാസി കുടുംബങ്ങളുമുണ്ട്.
from kerala news edited
via IFTTT