121

Powered By Blogger

Tuesday, 20 January 2015

ബാര്‍ കോഴ: യു.ഡി.എഫില്‍ അസ്വാരസ്യം; പിള്ളയെ പുറത്താക്കണമെന്ന് മാണി, കോണ്‍ഗ്രസിനെയും സംശയം









Story Dated: Tuesday, January 20, 2015 02:22



mangalam malayalam online newspaper

തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ യു.ഡി.എഫില്‍ അസ്വാരസ്യം. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് യോഗം ഉടന്‍ വിളിക്കണമെന്ന് കെ.എം മാണി ആവശ്യപ്പെട്ടു. മുന്നണി മര്യാദ ലംഘിച്ച ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ നിന്നു പുറത്താക്കണമെന്നും അല്ലെങ്കില്‍ മുന്നണിയില്‍ തങ്ങളെ പ്രതീക്ഷിക്കേണ്ട എന്ന നിലപാടിലാണ് മാണി. യു.ഡി.എഫ് കണ്‍വീനറോളം മുഖ്യമന്ത്രിയോടും മാണി ഇക്കാര്യം ആവശ്യപ്പെട്ടതായാണ് സൂചന.


ബാര്‍ കോഴയില്‍ തനിക്കെതിരായ തെളിവുകള്‍ മാത്രം പുറത്തുവരുന്നതിലും മാണി അസ്വസ്ഥനാണ്. തനിക്കെതിരായ നീക്കത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ചിലരെയും മാണി സംശയിക്കുന്നുണ്ട്.


അതിനിടെ, യു.ഡി.എഫ് യോഗം ഉടന്‍ ചേരുമെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. ബാര്‍ വിഷയമടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ വരും. യോഗം വിളിക്കണമെന്ന് മാണി ആവശ്യപ്പെട്ടിരുന്നു. പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് മുന്നണിയില്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതാണെന്നും തങ്കച്ചന്‍ പറഞ്ഞു.


അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥനാര്‍ഥിയുടെ തോല്‍വി പരിശോധിക്കുന്ന യു.ഡി.എഫ് ഉപസമിതിയുടെ യോഗം മാറ്റിവച്ചു. ബാലകൃഷ്ണപിള്ള അധ്യക്ഷനായ സമിതിയോടുള്ള മറ്റു കക്ഷി നേതാക്കളുടെ വിയോജിപ്പാണിതിനു പിന്നില്‍. മുന്നണി മര്യാദ പാലിക്കാത്തവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്.


എന്നാല്‍ എന്തുവന്നാലും ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് (ബി) നേതൃത്വം. ബിജു രമേശ് ആരോപണം ഉന്നയിക്കുന്നതിന് ഒരു മാസം മുന്‍പ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് മാണിയെ കുറിച്ചുള്ള ആക്ഷേം അറിയിച്ചതെന്ന് കെ.ബി ഗണേഷ്‌കുമാര്‍ ദുബായില്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കുമോ എന്ന ഭയം തങ്ങള്‍ക്കില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം കാണും. എന്നാല്‍ ജനങ്ങളുടെ പിന്തുണയുണ്ടോയെന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ അറിയാമെന്നും ഗണേഷ് പ്രതികരിച്ചു.










from kerala news edited

via IFTTT