121

Powered By Blogger

Friday, 5 December 2014

വട്ടക്കുളം -അരുവിക്കര റോഡിന്റെ ടാറിംഗ്‌ ജോലികള്‍ തുടങ്ങി











Story Dated: Friday, December 5, 2014 08:06


അരുവിക്കര: റോഡ്‌ വീതികൂട്ടാന്‍ വേണ്ടി രണ്ടുവര്‍ഷം മുമ്പ്‌ ഇടിച്ചുനിരത്തിയ അരുവിക്കര വട്ടക്കുളം റോഡിന്റെ ടാറിംഗ്‌ ജോലികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. 650 മീറ്റര്‍ ദൂരത്താണ്‌ ഇപ്പോള്‍ ടാറിംഗ്‌ നടത്തുന്നത്‌. 84 ലക്ഷം രൂപക്കാണ്‌ റോഡ്‌ നിര്‍മ്മാണത്തിന്‌ കരാറുകാരന്‌ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്‌.


ഗതാഗതം താറുമാറായികിടക്കുന്ന അരുവിക്കര കാച്ചാണി, അരുവിക്കര എട്ടാം കല്ല്‌, അഴിക്കോട്‌ -അരുവിക്കര ഡാം എന്നീ റോഡുകളുടെ ജോലികള്‍ എങ്ങും എത്തിയിട്ടില്ല. ഈ റോഡുകളുടെ ടാറിംഗ്‌ ജോലികള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന്‌ പൊതുമരാമത്ത്‌ അധികൃതര്‍ അറിയിച്ചു.










from kerala news edited

via IFTTT

സെക്രട്ടേറിയറ്റിന്‌ മുന്നില്‍ കിടപ്പുസമരം തുടങ്ങി











Story Dated: Friday, December 5, 2014 08:06


തിരുവനന്തപുരം: കാസര്‍കോട്‌ ഗവ. മെഡിക്കല്‍കോളജിന്‌ തറക്കല്ലിട്ട്‌ ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ സമരസമിതി സെക്രട്ടേറിയറ്റിന്‌ മുന്നില്‍ കിടപ്പുസമരം തുടങ്ങി. സമരം പ്രമുഖ പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌ക്കര്‍ ഉദ്‌ഘാടനം ചെയ്‌തു. നബാര്‍ഡിന്റെ പദ്ധതിക്ക്‌ അംഗീകാരം വാങ്ങി ഉത്തരവിറക്കുക, മെഡിക്കല്‍കോളജിന്‌ വേണ്ടി 25 കോടി രൂപയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ കിടപ്പു സമരം.


സമരസമിതി ചെയര്‍മാന്‍ മാഹിന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എസ്‌.എന്‍. മയ്യ, പി. രവീന്ദ്രന്‍, പ്ര?ഫ. ശ്രീനാഥ്‌, പച്ചേരി മുഹമ്മദ്‌, റഫീഖ്‌ കേളോട്ട്‌, അബ്‌ദുല്ല ചാലക്കര, എ.എസ്‌. അഹമദ്‌, കെ. അഹമദ്‌ ശരീഫ്‌, മൂസ ബി. ചെര്‍ക്കള, അബ്‌ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‌, കുഞ്ചാര്‍ മുഹമ്മദ്‌, അഗിലേഷ്‌ നഗുമുകം, പി. മുഹമ്മദ്‌ കുഞ്ഞി, പുരുഷോത്തമന്‍ ഭട്ട്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.










from kerala news edited

via IFTTT

പ്രതിഷേധത്തിനിടയില്‍ പള്ളിയില്‍ കയറി ആക്രമണം; രണ്ടുപേര്‍ പിടിയില്‍











Story Dated: Friday, December 5, 2014 08:06


കാട്ടാക്കട: ക്രിസ്‌ത്യന്‍ കോളജില്‍ എസ്‌.എഫ്‌.ഐ. വിദ്യാര്‍ഥി പരീക്ഷയെഴുതാന്‍ കഴിയാത്തതില്‍ മനംനൊന്ത്‌ ആത്മഹത്യക്ക്‌ ശ്രമിച്ചതിനെതുടര്‍ന്ന്‌ പള്ളിയില്‍ കയറി അതിക്രമംകാട്ടിയ സംഭവത്തില്‍ രണ്ടുപേരെ കൂടി കാട്ടാക്കട എസ്‌.ഐ. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ ചൂണ്ടുപലകയില്‍ നിന്നും അറസ്‌റ്റുചെയ്‌തു. ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകന്‍ വീരണകാവ്‌ കുറകോണം തടത്തരികത്തുവീട്ടില്‍ വിപിന്‍ (24), എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകന്‍ കല്ലിയൂര്‍ തെറ്റിവിള ശരത്‌ ഭവനില്‍ ശരണ്‍ (19) എന്നിവരെയാണ്‌ പോലീസ്‌ പിടികൂടിയത്‌.


ഒരാഴ്‌ച മുമ്പ്‌ ക്രിസ്‌ത്യന്‍ കോളജില്‍ നടന്ന എസ്‌.എഫ്‌.ഐ. സമരത്തിന്റെ മറവില്‍ സമീപത്തെ സി.എസ്‌.ഐ. പള്ളി അങ്കണത്തില്‍ കയറി പുരോഹിതന്മാരെ ഉള്‍പ്പെടെ ഒരു സംഘം ആക്രമിച്ചിരുന്നു. ഇതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ്‌ എസ്‌.എഫ്‌.ഐ.-ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ പിടിയിലാകുന്നത്‌.










from kerala news edited

via IFTTT

തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ്യൂണിയനുകളുടെ പ്രതിഷേധം








തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ്യൂണിയനുകളുടെ പ്രതിഷേധം


Posted on: 06 Dec 2014


ബല്ലാരി: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ ട്രേഡ്യൂണിയനുകള്‍ അഖിലേന്ത്യാതലത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബല്ലാരിയിലും സംയുക്തസമരസമിതി റാലി നടത്തി. കനകദുര്‍ഗാമ്മ ക്ഷേത്രപരിസരത്തുനിന്നാരംഭിച്ച റാലി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ സമാപിച്ചു.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, യു.ടി.യു.സി, ബി.എം.എസ്. സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.











from kerala news edited

via IFTTT

പരോളിലിറങ്ങിയ കൊലപാതകക്കേസ് പ്രതിയെ വധിച്ച കേസില്‍ നാലുപേര്‍ പിടിയില്‍








പരോളിലിറങ്ങിയ കൊലപാതകക്കേസ് പ്രതിയെ വധിച്ച കേസില്‍ നാലുപേര്‍ പിടിയില്‍


Posted on: 06 Dec 2014


ബല്ലാരി: ഗാന്ധിനഗറില്‍ കഴിഞ്ഞ ചൊവ്വാഴ്ച പരോളിലിറങ്ങിയ കൊലപാതകക്കേസ് പ്രതിയെ കൊന്ന കേസില്‍ നാലുപേര്‍ പിടിയിലായി. ബന്ദി രമേഷ്, ഹുളുഗണ്ണ, ഉമേഷ്, മുനി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പരോളിലിറങ്ങിയ ഉരുകുണ്ട എന്നയാള്‍ തീവണ്ടി കാത്തുനില്‍ക്കുമ്പോഴാണ് ബന്ദിരമേഷിന്റെ നേതൃത്വത്തില്‍ വെട്ടിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് കാരണം. പിടിയിലായ പ്രതികള്‍ ഗുരു കോളനി, വിദ്യാനഗര്‍, കരിമാരമ്മ ടെമ്പിള്‍ പ്രദേശത്തുള്ളവരാണ്. സിറ്റി ഡിവൈ.എസ്.പി. ടി.എസ്. മുരുഗണ്ണവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.











from kerala news edited

via IFTTT

എമിറാത്തികള്‍ ഇതരസംസ്‌കാരങ്ങളെ ബഹുമാനിക്കുന്നവര്‍ - അഡെക്








എമിറാത്തികള്‍ ഇതരസംസ്‌കാരങ്ങളെ ബഹുമാനിക്കുന്നവര്‍ - അഡെക്


Posted on: 06 Dec 2014


* അധ്യാപികയുടെ കൊലപാതകത്തെ അപലപിച്ചു

അബുദാബി:


അമേരിക്കന്‍ അധ്യാപികയുടെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍. വിവിധ സംസ്‌കാരങ്ങളെയും ദേശക്കാരെയും ബഹുമാനിക്കുന്നവരാണ് എമിറാത്തികളെന്നും ഡയറക്ടര്‍ ജനറല്‍ ഡോ. അമല്‍ അല്‍ ഖുബൈസി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

യു.എ.ഇ.യിലെ ഏറെ സുരക്ഷിതമായ സാഹചര്യത്തിലും ഇത്തരമൊരു കൊലപാതകം നടന്നത് ദൗര്‍ഭാഗ്യകരമാണ്. മറ്റുരാജ്യക്കാരുമായി സഹവര്‍ത്തിത്വത്തോടെ നിലകൊള്ളുന്ന കാര്യത്തില്‍ പേരുകേട്ടവരാണ് എമിറാത്തികള്‍. ഈയൊരു അനിഷ്ടസംഭവം അഡെകിന് കീഴിലെ സ്വദേശികളും വിദേശികളുമായ അധ്യാപകര്‍ക്കിടയില്‍ അനൈക്യം വളര്‍ത്തില്ല. വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണവര്‍.

ഏറെ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ച അധ്യാപികയെയാണ് അഡെകിന് നഷ്ടമായതെന്നും അല്‍ ഖുബൈസി ചൂണ്ടിക്കാട്ടി. അവരുടെ ആത്മാര്‍ഥതയും അഭിനിവേശവും എന്നും ഓര്‍മിക്കപ്പെടും. അധ്യാപികയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും അഡെക് നല്‍കുമെന്നും അവര്‍ അറിയിച്ചു. ഭീകരവാദത്തില്‍നിന്ന് ദൈവം രാജ്യത്തെ കാത്തുരക്ഷിക്കട്ടെയെന്നും അല്‍ ഖുബൈസി പ്രസ്താവനയില്‍ പറഞ്ഞു.










from kerala news edited

via IFTTT

ബി.ജെ.പി. നഗരസഭാംഗം കൈയേറ്റം ചെയ്തതായി പ്രവര്‍ത്തകയുടെ പരാതി








ബി.ജെ.പി. നഗരസഭാംഗം കൈയേറ്റം ചെയ്തതായി പ്രവര്‍ത്തകയുടെ പരാതി


Posted on: 06 Dec 2014


മൈസൂരു: മൈസൂരു കോര്‍പ്പറേഷനിലെ ബി.ജെ.പി. അംഗം കൈയേറ്റം ചെയ്തതായി പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതി. കോര്‍പ്പറേഷന്‍ അംഗം ജഗദീഷിനെതിരെ വനജ ബീമയ്യയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.

മൈസൂരുവിലെ 15-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൈയേറ്റമുണ്ടായത്. പ്രചാരണ പരിപാടികള്‍ക്കുശേഷം മറ്റു വനിതാ പ്രവര്‍ത്തകര്‍ക്കൊപ്പം വിശ്രമിക്കുകയായിരുന്ന വനജയെ ഇവിടെയെത്തിയ ഭീമയ്യ മര്‍ദിക്കുകയായിരുന്നു. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന കാരണം പറഞ്ഞ് മറ്റു പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് അസഭ്യവാക്കുകള്‍ ചൊരിഞ്ഞുകൊണ്ടായിരുന്നു മര്‍ദനം. പരിക്കേറ്റ ഇവര്‍ ആസ്പത്രിയില്‍ ചികിത്സതേടി. എ.സി.പി. ഗീതയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.











from kerala news edited

via IFTTT

സുരക്ഷാ ഉദ്യോഗസ്ഥന്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ വനിതയെ പീഡിപ്പിച്ചു








സുരക്ഷാ ഉദ്യോഗസ്ഥന്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ വനിതയെ പീഡിപ്പിച്ചു


Posted on: 06 Dec 2014


ന്യൂഡല്‍ഹി: ലേഡീസ് കോച്ചില്‍ യാത്രചെയ്ത യുവതിയെ റെയില്‍വേ സുരക്ഷാസേനാ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി. ഇതേത്തുടര്‍ന്ന് രാജ്പാല്‍ സിങ് എന്ന കോണ്‍സ്റ്റബിളിനെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു.

മസൂറി എക്‌സ്പ്രസില്‍ ഡെറാഡൂണില്‍നിന്ന് ഡല്‍ഹിയിലേക്ക് യാത്രചെയ്ത 22-കാരിയാണ് പീഡനത്തിനിരയായത്.

സിങ്ങിന് ഡ്യൂട്ടിയുണ്ടായിരുന്നത് ലേഡീസ് കംപാര്‍ട്ട്‌മെന്റിലായിരുന്നു. ഉത്തര്‍പ്രദേശിലെ ഗജ്‌റൗല സ്റ്റേഷനിലെത്തിയപ്പോള്‍ രാജ്പാല്‍ സിങ് യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. രാവിലെ അഞ്ചുമണിയോടെയായിരുന്നു സംഭവം. മോശമായി പെരുമാറിയ സിങ്ങിനെ യുവതി ചെറുത്തുനിന്നു. അലറിവിളിച്ച് സഹയാത്രക്കാരുടെ സഹായത്തോടെ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിനുശേഷം യുവതി മറ്റൊരു കോച്ചിലേക്ക് പോയി. രാവിലെ എട്ടുമണിയോടെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് പോലീസില്‍ പരാതിനല്‍കിയത്. സിങ്ങിനെ കോടതിയില്‍ ഹാജരാക്കി ജയിലിലയച്ചു.











from kerala news edited

via IFTTT

മണ്ഡലവിളക്ക് ആഘോഷം








മണ്ഡലവിളക്ക് ആഘോഷം


Posted on: 06 Dec 2014


ന്യൂഡല്‍ഹി: ഷാലിമാര്‍ ഗാര്‍ഡന്‍ അയ്യപ്പസേവാ സമിതിയുടെ മണ്ഡലപൂജാ ഉത്സവം ഞായറാഴ്ച ഷാലിമാര്‍ ഗാര്‍ഡന്‍ എക്സ്റ്റന്‍ഷന്‍ രണ്ട് ബി ബ്ലോക്ക് ചന്ദ്രശേഖര്‍ പാര്‍ക്കില്‍ നടത്തും. രാവിലെ എട്ടരയ്ക്ക് മെലഡി കിങ്‌സിന്റെ ഭക്തിഗാനസുധയുണ്ടാകും.

11.15-ന് പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് പുരസ്‌കാരം നല്‍കും. തുടര്‍ന്ന് കലാമണ്ഡലം ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന മേളം. 12.15-ന് ശാസ്താപ്രീതി.

വൈകിട്ട് അഞ്ചുമണിക്ക് അമ്മന്‍കുടം, പഞ്ചവാദ്യം എന്നിവയോടെ താലപ്പൊലി എഴുന്നള്ളത്ത്. ഏഴരയ്ക്ക് വിവിധ കലാപരിപാടികളും ഉണ്ടാകും.











from kerala news edited

via IFTTT

നഗരൂരില്‍ കവര്‍ച്ചാശ്രമം; വീടിന്റെ വാതില്‍ കത്തിച്ചു











Story Dated: Friday, December 5, 2014 08:06


കിളിമാനൂര്‍: വെള്ളംകൊള്ളി, പാവൂര്‍ക്കോണം പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ കവര്‍ച്ചാശ്രമം. കഴിഞ്ഞ ദിവസം വെള്ളംകൊള്ളി പാവൂര്‍ക്കോണം അശോക ഹൗസില്‍ അശോകന്റെ വീടിന്റെ വാതില്‍ തീയിട്ട്‌ കത്തിച്ചാണ്‌ മോഷ്‌ടാക്കള്‍ കവര്‍ച്ചാശ്രമം നടത്തിയത്‌. സെക്യൂരിറ്റി ജീവനക്കാരനായ അശോകനും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.


വീടിന്റെ പിന്‍വാതില്‍ തീയിട്ട്‌ കത്തിച്ചശേഷം വീട്ടിനകത്ത്‌ കയറിയ മോഷ്‌ടാക്കള്‍ സ്‌റ്റോര്‍മുറി വെട്ടിപ്പൊളിച്ച്‌ അകത്തുകയറി അലമാരയുടെ ഡ്രോയും മറ്റും പരിശോധിച്ചപ്പോള്‍ പണമോ ആഭരണങ്ങളോ കിട്ടാത്തതുകൊണ്ട്‌ അരിശംപൂണ്ട്‌ അടിച്ച്‌ തകര്‍ത്ത്‌ നശിപ്പിച്ചശേഷം സ്‌ഥലംവിട്ടു. തെരുവ്‌ വിളക്കുകള്‍ രാത്രിയില്‍ കത്താറില്ല. ഇതുമൂലം എങ്ങും കൂരിരുട്ടാണ്‌. രാത്രിയിലും പകലും പോലീസ്‌ പട്രോളിംഗുമില്ല.










from kerala news edited

via IFTTT

ബാലരാമപുരം ഗവ. ആയൂര്‍വേദ ആശുപത്രിക്ക്‌ ചികിത്സവേണം











Story Dated: Friday, December 5, 2014 08:06


ബാലരാമപുരം: മാര്‍ക്കറ്റിലെ അഴുക്ക്‌ വെള്ളം പൊട്ടിയൊഴുകുന്ന ഓടക്ക്‌ സമീപം ആയുര്‍വേദ ആശുപത്രിക്ക്‌ മുന്നില്‍ മത്സ്യക്കച്ചവടവും പിന്നില്‍ ഗ്രാമപഞ്ചായത്തിന്റെ പലഭാഗത്തു നിന്നും നീക്കം ചെയ്‌തുകൊണ്ടിടുന്ന ചീഞ്ഞുനാറിയ മാലിന്യ കൂമ്പാരത്തിനുമിടയില്‍ ശ്വാസതടസം നേരിടുന്ന ആശുപത്രിക്ക്‌ ചികിത്സ വേണമെന്ന്‌ നാട്ടുകാര്‍. ആശുപത്രിയോട്‌ ചേര്‍ന്നാണ്‌ മത്സ്യ മാര്‍ക്കറ്റ്‌. മത്സ്യ മാര്‍ക്കറ്റിലെ മലിനജലം മുഴുവന്‍ ആശുപത്രിക്ക്‌ മുന്നിലെ ഓടയില്‍ കെട്ടിനില്‍പ്പാണ.്‌


പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഓടക്ക്‌ അരികിലാണ്‌ മാര്‍ക്കറ്റിനുള്ളില്‍ മീന്‍കച്ചവടത്തിനു സ്‌ഥലം പോരാതെ വരുമ്പോള്‍ കച്ചവടക്കാര്‍ പുറത്തു ഓടക്കരികില്‍ ഇരുന്ന്‌ കച്ചവടം നടത്തുന്നത്‌. മാര്‍ക്കറ്റില്‍ നിന്നുയരുന്ന ദുര്‍ഗന്ധവും മുന്നിലെ ഓടയിലെ ദുര്‍ഗന്ധവും പുറകിലെ മാലിന്യത്തിന്റെ ദുര്‍ഗന്ധവുംമൂലം ആശുപത്രിക്ക്‌ മാത്രമല്ല അവിടെ ദിനംപ്രതി ചികിത്സക്കെത്തുന്ന രോഗികള്‍ക്കും ആകപ്പാടെയുള്ള ഒരു ഡോക്‌ടര്‍ക്കും ഒരു ഫാര്‍മസിസ്‌റ്റിനും അറ്റന്‍ഡര്‍ക്കും വരെ ശ്വാസംമുട്ടാണ്‌. മുമ്പ്‌ പഞ്ചായത്ത്‌ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌ ഈ കെട്ടിടത്തിലാണ.്‌


പഞ്ചായത്ത്‌ ഓഫീസ്‌ കാട്ടാക്കട റോഡിലേക്ക്‌ മാറ്റിയശേഷം ആയുര്‍വേദ ആശുപത്രിക്ക്‌ പോയിട്ടുള്ള മുറികള്‍ കച്ചവടക്കാര്‍ വാടകയ്‌ക്കെടുത്ത്‌ ഗോഡൗണായി ഉപയോഗിക്കുകയാണ്‌. പഞ്ചായത്തിന്റെ പലഭാഗത്തുമുള്ള മാലിന്യം ഇവിടെ എത്തിച്ചശേഷം ഇവിടെ നിന്നും പ്രത്യേകം ചാക്കുകളിലാക്കിയാണ്‌ നിര്‍മ്മാര്‍ജ്‌ജനത്തിന്‌ കൊണ്ടുപോകുന്നത്‌. ഇത്‌ കൃത്യസമയം കൊണ്ടുപോകാത്തതാണ്‌ അപകടം സൃഷ്‌ടിക്കുന്നത്‌. ഇവിട പ്രവര്‍ത്തിയെടുക്കുന്ന കണ്ടിജന്‍സി ജീവനക്കാര്‍ക്ക്‌ സ്വബോധത്തില്‍ നിന്ന്‌ ജോലി നോക്കാന്‍ കഴിയില്ല.


തെക്കേകുളത്ത്‌ സര്‍ക്കാര്‍ വക 15 സെന്റ്‌ സ്‌ഥലത്ത്‌ ആശുപത്രി പണിയുന്നതിന്‌ 15 ലക്ഷം രൂപ പദ്ധതിയില്‍ അനുവദിച്ചെങ്കിലും ഈ സ്‌ഥലം ചതുപ്പ്‌ പ്രദേശമായതിനാല്‍ തുക അപര്യാപ്‌തമായതിനാല്‍ പദ്ധതി നടക്കാതെ ഫണ്ട്‌ ലാപ്‌സായി പോയി. ഡോക്‌ടറടക്കം സ്‌റ്റാഫുകള്‍ മൂന്നുപേരുംവനിതകളാണ്‌. ടോയ്‌ലെറ്റ്‌ പോലും ഉപയോഗ ശൂന്യമായി കിടന്നത്‌ ഡോക്‌ടറുടെ ചെലവിലാണ്‌ വൃത്തിയാക്കിയെടുത്തത്‌.










from kerala news edited

via IFTTT

അഷ്‌ടമുടി മാസ്‌റ്റര്‍പ്ലാന്‍; ജി.ഐ.എസ്‌.മാപ്പ്‌ തയാറാക്കും











Story Dated: Friday, December 5, 2014 06:51


കൊല്ലം: അഷ്‌ടമുടി കായലിന്റെ സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തി ജി.ഐ.എസ്‌ മാപ്പ്‌ (ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്‌റ്റം) തയാറാക്കുമെന്നു ജില്ലാ കലക്‌ടര്‍ പ്രണബ്‌ജ്യോതി നാഥ്‌ അറിയിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മുന്‍കൈയെടുത്തു നടപ്പാക്കുന്ന അഷ്‌ടമുടി മാസ്‌റ്റര്‍ പ്ലാനിന്റെ കണ്‍സള്‍ട്ടന്‍സിയും ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും പങ്കെടുത്ത ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്‌ടര്‍. അഷ്‌ടമുടിക്കായലിലെ ചെറുതുരുത്തുകള്‍ കൂടി ഉപയോഗപ്പെടുത്തി മനോഹരമായ ടൂറിസം സര്‍ക്യൂട്ടാണ്‌ മാസ്‌റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്യുന്നതെന്ന്‌ കണ്‍സള്‍ട്ടന്‍സി വൈസ്‌ പ്രസിഡന്റ്‌ ചേതന്‍ പറഞ്ഞു.


കായല്‍ കയ്യേറ്റം, മലിനീകരണം, ഉറവിട സ്രോതസുകളുടെ പുനരുജ്‌ജീവനം എന്നിവക്കു പദ്ധതിയില്‍ ഊന്നല്‍ നല്‍കും. വിനോദസഞ്ചാര മേഖലയില്‍ കൊല്ലം ജില്ലയുടെ കേന്ദ്രബിന്ദുവായ അഷ്‌ടമുടിക്കായലിന്റെ സവിശേഷതകള്‍ ചോര്‍ന്നുപോകാതെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ മാസ്‌റ്റര്‍പ്ലാന്‍ തയാറാക്കുക. കായല്‍ കയ്യേറ്റം തടയുന്നതിനൊപ്പം കായല്‍തീരം സംരക്ഷിക്കുന്നതിനു പരിസ്‌ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ ആരായും.


മണ്ണൊലിപ്പു തടയുന്നതിനു കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കുക, കായല്‍തീരത്തെ സ്ലാട്ടര്‍ ഹൗസ്‌ മാറ്റിസ്‌ഥാപിക്കുന്നതിനോ ആധുനിക വല്‍ക്കരിക്കുന്നതിനോ ശിപാര്‍ശ ചെയ്യുക, ഹോട്ടലുകള്‍, ആശുപത്രികള്‍, വിവിധ വാണിജ്യ-വ്യവസായ സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ കായലിലേക്കു തള്ളുന്നത്‌ ഒഴിവാക്കുക, കായലിലേക്ക്‌ ഒഴുകിയെത്തുന്ന 112 തോടുകള്‍ വൃത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കുക, ബോധവല്‍ക്കരണ പരിപാടികള്‍ക്കു മുന്‍തൂക്കം നല്‍കുക എന്നിവയാണ്‌ മാസ്‌റ്റര്‍ പ്ലാനില്‍ ലക്ഷ്യമിടുന്നത്‌.


യോഗത്തില്‍ എ.ഡി.എം ബി.ഉണ്ണികൃഷ്‌ണന്‍, കണ്‍സള്‍ട്ടന്‍സി സീനിയര്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍ ഗോപാലകൃഷ്‌ണന്‍, ഹൈഡ്രോ ജിയോളജിസ്‌റ്റ് മുരളി, പ്ലാനര്‍ ദീപ ബാലകൃഷ്‌ണന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി ഫിലിപ്‌ കെ തോമസ്‌, എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍ ബിന്ദു രാധാകൃഷ്‌ണന്‍, ഡി.എം.ഒ. ഡോ.കെ ഷാജി, തദ്ദേശസ്‌ഥാപന പ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT