Story Dated: Friday, December 5, 2014 03:14
പാലക്കാട്: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയന്‍ ജില്ലാ കമ്മിറ്റി മാര്‍ച്ചും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ പത്തിന് വിക്‌ടോറിയ കോളജിന് സമീപം നൂറടി റോഡില്‍ നിന്നാരംഭിക്കുന്ന പ്രകടനം കോട്ടമൈതാനത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം സി.ഐ.ടി.യു സംസ്‌ഥാന ട്രഷറര്‍ കെ.എം. സുധാകരന്‍ ഉദ്‌ഘാടനം ചെയ്യും. നൂറടി റോഡില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ ഐ.എന്‍.ടി.യു.സി, ബി.എം.എസ്, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എസ്.ടി.യു എന്ന ക്രമത്തിലാണ് അണി നിരക്കുക.
തൊഴില്‍ നിയമഭേദഗതി പാസാക്കുന്നതോടെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളെല്ലാം നഷ്‌ടപ്പെടും. ഇതിനെതിരെയാണ് രാഷ്‌ട്രീയ ഭേദമില്ലാതെ തൊഴില്‍ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. പത്രസമ്മേളനത്തില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ. ശശി, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. അപ്പു, ബി.എം.എസ് ജില്ലാ സെക്രട്ടറി സി. ബാലചന്ദ്രന്‍, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.സി. ജയപാലന്‍, എസ്.ടി.യു ജില്ലാ സെക്രട്ടറി എം.എ. മുസ്‌തഫ പങ്കെടുത്തു.
from kerala news edited
via IFTTT