Story Dated: Friday, December 5, 2014 06:49
കോതമംഗലം: ഇന്ധനവില കുറഞ്ഞതിന് ആനുപാതികമായി ബസ്‌ചാര്‍ജ് കുറക്കണമെന്ന യൂത്ത്‌കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റിന്റെ പ്രതികരണം വന്ന് പിറ്റേന്നുതന്നെ കോതമംഗലത്തെ യൂത്തുകോണ്‍ഗ്രസുകാര്‍ തിരുത്തല്‍വാദികളായി. ഗതാഗത മന്ത്രിയുടെ മറുപടിക്ക് മറുപത്തല്‍ പോലെ കോതമംഗലം, ചെറുവട്ടൂര്‍ മണ്ഡലം കമ്മിറ്റികള്‍ ഇന്നലെ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രൈവറ്റ് ബസ് സ്‌റ്റാന്‍ഡില്‍ കുറെ സമയം കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള ബസുകള്‍ തടഞ്ഞു. ഇവരെ പോലീസ് അറസ്‌റ്റു ചെയ്‌ത് നീക്കി.
അനൂപ് ഇട്ടന്‍, സുധീര്‍ ചെറുവട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറി കെ.എ. സിബി ഉദ്‌ഘാടനം ചെയ്‌തു. എല്‍ദോസ് കീച്ചേരി, എല്‍ദോസ് വടാട്ടുപാറ, പ്രവീണ്‍ പ്രകാശ്, നിഖില്‍ ചന്ദ്രന്‍, ആന്റോ ജോമി, നോബിള്‍, ബേസില്‍ മാത്യു, ടോണി വടാട്ടുപാറ, സിജോ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT