Story Dated: Friday, December 5, 2014 07:06
കൊച്ചി: ഇന്നലെ അന്തരിച്ച ജസ്‌റ്റിസ് വി.ആര്‍ കൃഷ്‌ണയ്യരുടെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ രവിപുരത്തെ ശ്‌മശാനത്തിലായിരുന്നു സംസ്‌കാരം. ബ്രാഹ്‌മണ ആചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം ഏഴ് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. അദ്ദേഹത്തിന്റെ മക്കളായ രമേശ് കൃഷ്‌ണയ്യര്‍, പരമേശ് കൃഷ്‌ണയ്യര്‍ എന്നിവര്‍ മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നിര്‍വ്വഹിച്ചു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കെ. ബാബു സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
രാവിലെ ഒന്‍പത് മണി മുതല്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നാനാതുറകളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ അദ്ദേഹത്തിന് അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. മൃതദേഹം ശ്‌മശാനത്തില്‍ എത്തിച്ചപ്പോഴും നുറുകണക്കിന് പേര്‍ അദ്ദേഹത്തിന് അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പ്രതിപക്ഷ നേതാവും മന്ത്രിമാരും വിവിധ കക്ഷി നേതാക്കളും അദ്ദേഹത്തിന് ആദരാഞ്‌ജലി അര്‍പ്പിച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളന്റെ അമ്മ അര്‍പുതാമ്മാളും കൃഷ്‌ണയ്യര്‍ക്ക് അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ കൊച്ചിയിലെത്തിയിരുന്നു.
from kerala news edited
via IFTTT