വന്‍വിലക്കുറവ്: കാറ് വാങ്ങാന്‍ യോജിച്ച സമയമാണിതെന്ന് ഡീലര്‍മാര്‍
ജനറല്‍ മോട്ടോഴ്‌സിന്റെ അത്രതന്നെ ജനകീയമല്ലാത്ത മോഡലുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കിഴിവ് വാഗ്ദാനം. ഷെവര്‍ലെ ബീറ്റിന് 95000 രൂപവരെയും എന്‍ജോയ്ക്ക് 85000 രൂപവരെയുമാണ് കിഴിവ്.
ഫോഡ് ഫിഗോയ്ക്ക് 78,000, ക്ലാസികിന് 76000 എന്നിങ്ങനെ വിലക്കിഴിവ് നല്‍കുന്നു. വില്പനയില്‍ വന്‍തോതില്‍ ഇടിവുണ്ടായതിനെതുടര്‍ന്ന് അഞ്ച് കോടി രൂപയുടെ പ്രൊമോഷന്‍ ഓഫുറുകളും അടുത്തകാലത്ത് ഫോര്‍ഡ് നല്‍കി. എല്‍ഇഡി ടിവി, വാഷിങ് മെഷീന്‍, മൈകോവേവ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയായിരുന്നു കമ്പനിയുടെ ഓഫറുകള്‍.
വിപണി വിഹിതത്തില്‍ മുന്നിലുള്ള മാരുതിയാകട്ടെ, റിറ്റ്‌സിന് 75000 രൂപവരെയും സ്വിഫ്റ്റിന് 40,000 രൂപവരെയുമാണ് കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ മോഡലുകളായ ആള്‍ട്ടോ കെ10നും സെലേറിയോയ്ക്കും 15,000 രൂപവരെ ഓഫറുണ്ട്. പുതിയ വര്‍ഷത്തിലേയ്ക്ക് കടക്കുന്നതിന് മുമ്പ് ഉത്സവ സീസണിലെ സ്റ്റോക്ക് വിറ്റഴിക്കാനാണ് കാര്‍ നിര്‍മാതാക്കളുടെ ശ്രമം.
എണ്ണവില കുറയുകയും വന്‍ ഓഫറുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടും വിപണയില്‍ കാര്യമായ ചലനമില്ലെന്നാണ് വിലയിരുത്തല്‍.
from kerala news edited
via IFTTT