Story Dated: Friday, December 5, 2014 10:39
കാക്കനാട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃക്കാക്കര കല്ലുപുരയ്‌ക്കല്‍ അബു അഹമ്മദ് പിള്ളയുടെ മകന്‍ മുഹമ്മദ് റിയാസാണ് (28) മരിച്ചത്. കഴിഞ്ഞ ദിവസം ഉണിച്ചിറയില്‍വച്ച് റിയാസ് സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആസ്‌പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച പുലര്‍ച്ചയോടെ മരിച്ചു. രാജസ്‌ഥാനിലെ ഹാലിബര്‍ട്ടണ്‍ സ്‌ഥാപനത്തിലെ എഞ്ചിനീയറായിരുന്നു മരിച്ച റിയാസ്. മാതാവ്: സീനത്ത്. സഹോദരങ്ങള്‍ റജീബ്, രാഹുല്‍.
from kerala news edited
via IFTTT