Story Dated: Friday, December 5, 2014 03:13
തിരൂര്‍: തിരുന്നാവായ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പട്ടര്‍ നടക്കാവിലുള്ള വ്യാപാരകേന്ദ്രങ്ങളില്‍ കയറിയ പഞ്ചായത്ത് ഉദ്യോഗസ്‌ഥര്‍ പതിനഞ്ചു കടകള്‍ പൂട്ടി സീല്‍ ചെയ്‌തു. കടയടപ്പ് സമരത്തെ തുടര്‍ന്നു ബുധനാഴ്‌ച പൂട്ടിയ കടകളാണ് പ്‌ഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സീല്‍ ചെയ്‌തത്. ഇന്നലെ രാവിലെ വ്യാപാരികള്‍ പൂട്ടു പൊട്ടിച്ച് കടകള്‍ തുറന്നു. പഞ്ചായത്ത് നിയന്ത്രമമേറ്റെടുത്ത കടകളില്‍ അതിക്രമിച്ചു കയറിയവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പോലീസിന് പരാതി നല്‍കിയതോടെ വ്യാപാരികള്‍ കടകളടച്ച് ഹര്‍്‌ത്താലാചരിച്ചു.ഇതിനിടെ പഞ്ചായത്താഫീസില്‍ സംഘര്‍ഷവുമുണ്ടായി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.സി ഹൈദ്രോസ്, ടി.സി കരീം, സി.വപി മുഹമ്മദ്‌കുട്ടി ഹാജി, സി.പി റസ്സാക്ക്, കളപ്പാട്ടില്‍ അലവിക്കുട്ടി, വെട്ടന്‍ ഹൂസൈന്‍, ചെങ്ങന്നക്കാട്ടില്‍ മൊയ്‌തീന്‍കുട്ടി, ചെങ്ങണക്കാട്ടില്‍ ഹുസൈന്‍, ചെങ്ങണക്കാട്ടില്‍ ഇബ്രാഹിം, സി.കെ മുഹമ്മദ് കുട്ടി, പിലാന്തേത്ത് ഹംസ, പൊട്ടച്ചോല റഷീദ്, കല്ലിങ്ങല്‍ കുട്ടുഹാജി, സി.വി ജാഫര്‍, തോഴലില്‍ക്കാട്ടില്‍ സെയ്‌തലവി, കുന്നത്ത് അലി എന്നിവരുടെ കടകളാണ് പഞ്ചായത്ത് സീല്‍ ചെയ്‌തത്. ഇതടക്കം 35 കടകളാണ് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളത്. കഴിഞ്ഞ മാസം നടന്ന ഓഡിറ്റിങ്ങില്‍ പതിമൂന്നേകാല്‍ ലക്ഷം രൂപ വാടകകുടിശികയുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയില്‍ വിഷയം അജണ്ടയായി വന്നു. കുടിശിക വരുത്തിയവരെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് ഭരണസമിതി തീരുമാനി്‌ക്കുകയും ചെയ്‌തു.ബുധനാഴ്‌ച വ്യാപാരികള്‍ കടയടപ്പ് സമരം നടത്തിയ പഴുതു നോക്കി പഞ്ചായത്ത് സെക്രട്ടറി എം.പി പ്രഭാകരന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്‌ഥന്മാര്‍ പൂ്‌്ട്ടിനു മീതെ സീല്‍ പതിച്ച് കടകള്‍ ഏറ്റുവാങ്ങിയതായി പ്രഖ്യാപിക്കുകയാണ്. കേരള ബില്‍ഡിംഗ് ലീസ് ആന്റ് റെന്റ് കണ്ട്രോള്‍ ആക്‌ടിലെ നിയമങ്ങള്‍ക്കു വിരുദ്ധമായി നിയമാനുസൃതമുള്ള അവധി വെച്ച് നോട്ടീസ് കൊടുക്കാതെ സീല്‍ വെച്ചതില്‍ വ്യാപാരികള്‍ ക്ഷുഭിതരായി. ഇന്നലെ സംഘടിതമായി വ്യാപാരികള്‍ പൂ്‌ട്ട് തുറക്കുകയായിരുന്നു. മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കന്മാരുടെ പേരിലാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്. ഫിബ്രവരി മാസം വരെ ഇവര്‍ക്കെല്ലാം ലൈസന്‍സുമുണ്ട്‌്. അതേ സമയം ഇവര്‍ക്കൊന്നും കടകള്‍ അനുവദിച്ചു കൊടുത്തതിന് പഞ്ചായത്തില്‍ രേഖയില്ല. ഭരണപക്ഷത്തെ അംഗങ്ങള്‍ തമ്മിലുള്ള അഡ്‌ജസ്‌റ്റ്മെന്റിലാണ് ക്‌ച്ചവടം നടന്നിരുന്നതെന്നും പഞ്ചായത്ത് വാടക കൃത്യമായി കൈപ്പറ്റിയതായും അറിയുന്നു. വ്യാപാരികള്‍ പൂട്ട് പൊളിച്ചതോടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി വ്യാപാരികള്‍ക്കെതിരെ കല്‍പ്പകഞ്ചേരി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ഇ.കെ ചെറി, ബഷീര്‍ കാടമ്പുഴ, സി. മമ്മി, സി.അബ്‌ദുള്ള, പി.കെ മുഹമ്മദ് കുട്ടി, പൊറ്റാരത്ത് ഹൈദരലി എന്നിവര്‍ ഓഫീസില്‍ എത്തിയതോടെ സംഘര്‍ഷമായി. പുറമെ നിന്നും ചിലര്‍കൂടി ഇടപെട്ടതോടെ ഉന്തും തള്ളും നടന്നു. പോലീസ് സ്‌ഥലത്തെത്തി സംഘര്‍ഷം നിയന്ത്രിച്ചു. അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുന്നാവായ ഗ്രാമപഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി പഞ്ചായത്താഫീസിലേക്ക് മാര്‍ച്ചു നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി.പി നാസര്‍, എം.പി മജീദ്, ആയപ്പള്ളി നാസര്‍, നൗഷാദ്, നൗഷാദ്, കുന്നത്ത് റസാഖ്, കെ.എം അലി, ഷംസൂകാരത്തൂര്‍ നേതൃത്വം നല്‍കി.
from kerala news edited
via IFTTT