അജിത്തിന്റെ പുതിയ ചിത്രം 'യെന്നൈ അറിന്താലി'ന്റെ ടീസര്‍ പുറത്തിറങ്ങി. ആരാധര്‍ ഏറെ പ്രതീക്ഷയോടെയാണ് പുതിയ തല ചിത്രത്തിനായി കാത്തിരിക്കുന്നത്. അജിത്ത് മൂന്ന് വ്യത്യസ്ത ലുക്കില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പ്രമുഖ തമിഴ് സംവിധായകന്‍ ഗൗതം മേനോനാണ് യെന്നൈ അറിന്താല്‍ സംവിധാനം ചെയ്യുന്നത്. കാക്കാ കാക്കാ, വേട്ടെയാട് വിളയാട്, വാരണം ആയിരം, വിണൈത്താണ്ടി വരുവായാ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഗൗതം മേനോന്‍.
തൃഷയും അനുഷ്‌ക്കയുമാണ് ചിത്രത്തിലെ നായികമാര്‍. അരുണ്‍ വിജയ്, പാര്‍വ്വതി നായര്‍, വിവേക്, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഹാരിസ് ജയരാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
എറോസ് ഇന്റര്‍നാഷണല്‍ വിതരണം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസ് ആയി ജനുവരിയില്‍ തിയേറ്ററുകളിലെത്തും.
from kerala news edited
via IFTTT