Story Dated: Friday, December 5, 2014 07:42

കോട്ടയം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ പ്രസ്താവനയില്‍ നിന്ന് താമരശേരി രൂപതാ ബിഷപ്പ് ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ മലക്കം മറിഞ്ഞു. മാണി കോഴ വാങ്ങിയെന്ന് പറഞ്ഞിട്ടില്ല. മദ്യനയം തിരുത്തിയാല്‍ കോഴ വാങ്ങിയെന്ന് വിശ്വസിക്കേണ്ടി വരുമെന്നാണ് ഉദ്ദേശിച്ചതെന്ന് താമരശേരി ബിഷപ്പിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി. പ്രസംഗത്തില്‍ നിന്ന് ഒരു ഭാഗം അടര്‍ത്തിയെടുത്ത് കാണിക്കുകയായിരുന്നു. പ്രശ്നത്തില്‍ ആശങ്ക രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബിഷപ്പിന്റെ ഓഫീസ് വ്യക്തമാക്കി.
കോട്ടയത്ത് നടന്ന മദ്യവിരുദ്ധ സമിതി യോഗത്തിലായിരുന്നു ബിഷപ്പിന്റെ വിവാദ പ്രസ്താവന. മാണി കോഴ വാങ്ങിയില്ലെന്ന് വിശ്വസിച്ചിരുന്നില്ല. എന്നാല്‍ മദ്യനയത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാട് മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സര്‍ക്കാര്‍ ഈ നിലപാട് തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് വിവാദമായതോടെയാണ് താമരശേരി രൂപത നിലപാട് മയപ്പെടുത്തി വിശദീകരണം നല്‍കിയത്.
from kerala news edited
via
IFTTT
Related Posts:
മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ല: കോടിയേരി ബാലകൃഷ്ണന് Story Dated: Tuesday, March 17, 2015 06:03തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ വച്ച് വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്ത യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേ… Read More
ചുണ്ടയില്‍ പ്രേമന് വധക്കേസ് : നാലുപേര്‍ പിടിയില്‍ Story Dated: Tuesday, March 17, 2015 06:02കണ്ണൂര്‍: സിപിഎം പ്രവര്ത്തകന് ചൂണ്ടയില്‍ പ്രേമനെ കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികള്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേരുടെയും അറസ്റ… Read More
സി.പി.എം നേതാക്കള്‍ക്കെതിരായ സമന്‍സ് റദ്ദാക്കി Story Dated: Tuesday, March 17, 2015 06:11കൊച്ചി: സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ വി.എസ് ഉള്‍പ്പെടെ മുതിര്‍ന്ന സി.പി.എം നേതാക്കളെ സാക്ഷിയാക്കി സമന്‍സയച്ച നടപടി ഹൈക്കോടതി റ… Read More
കുട്ടികളെ തട്ടിയെടുക്കുമെന്ന് സ്കൂള്‍ മതിലില്‍ പോസ്റ്റര്‍; പോലീസ് അന്വേഷണം ആരംഭിച്ചു Story Dated: Tuesday, March 17, 2015 06:15മല്‍ഡാ: പശ്ചിമ ബംഗാളില്‍ ഇംഗ്ലീഷ് ബസാറിലെ സ്കൂള്‍ മതിലില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കുട്ടികളെ നഷ്ടപ്പെടേണ്ട എങ്കി… Read More
ആര്.എസ്.പിയുടെ ആവശ്യം അനവസരത്തിലെന്ന് യൂത്ത് കോണ്‍ഗ്രസ് Story Dated: Tuesday, March 17, 2015 05:50തിരുവനന്തപുരം: ആര്.എസ്.പിയുടെ ആവശ്യം അനവസരത്തിലെന്ന് യൂത്ത് കോണ്‍ഗ്രസ്. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനേ ഇപ്പോഴത്തെ നീക്കം ഉപകരിക്കുകയുള്ളു എന്നും യൂത്ത് കോണ്‍ഗ്രസ് അഭിപ്… Read More