Story Dated: Friday, December 5, 2014 05:36
കോഴിക്കോട്: ധനമന്ത്രി കെ.എം മാണിക്കെതിരായ പ്രസ്‌താവനയില്‍ വിശദീകരണവുമായി താമരശേരി ബിഷപ്പിന്റെ ഓഫീസ്. മദ്യനയം തിരുത്തിയാല്‍ സംശയിക്കേണ്ടി വരുമെന്നാണ് ഉദ്ദേശിച്ചതെന്ന് ബിഷപ്പിന്റെ ഓഫീസ് വ്യക്‌തമാക്കി. പ്രസംഗത്തില്‍ നിന്ന് ഒരു ഭാഗം അടര്‍ത്തിയെടുത്ത് കാണിക്കുകയായിരുന്നു. പ്രശ്‌നത്തില്‍ ആശങ്ക രേഖപ്പെടുത്തുക മാത്രമാണ് ചെയ്‌തതെന്നും ബിഷപ്പിന്റെ ഓഫീസ് വ്യക്‌തമാക്കി.
മണി കോഴ വാങ്ങിയതായി സംശയിക്കേണ്ടി വരുമെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പ്രസംഗിച്ചത് വിവാദമായിരുന്നു. ഈ സഹചര്യത്തിലാണ് ബിഷപ്പിന്റെ ഓഫീസ് പ്രസ്‌താവനതെക്കുറിച്ച് വിശദീകരണവുമായി രംഗത്ത് വന്നത്.
from kerala news edited
via IFTTT