ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്ര ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിതയായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള 'ഈസ്‌റ്റേണ്‍ ഐ' എന്ന പത്രം നടത്തിയ പോളിങ്ങിലാണ് പ്രിയങ്ക ഏഷ്യയിലെ ഏറ്റവും ആകര്‍ഷവതിയായ വനിതയായത്. അമ്പതു പേരുടെ ലിസ്റ്റാണ് പത്രം പുറത്തുവിട്ടിരിക്കുന്നത്.
2012-ലും പ്രിയങ്ക ഈ നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ലിസ്റ്റില്‍ ഒന്നാമതെത്തിയത് മറ്റൊരു ബോളിവുഡ് നടിയായ കത്രീന കൈഫ് ആയിരുന്നു. ഇത്തവണ പ്രിയങ്ക സെക്‌സി പട്ടം തിരിച്ചുപിടിച്ചപ്പോള്‍ കത്രീന നാലാം സ്ഥാനത്താണ്.
നേട്ടത്തില്‍ സന്തോഷം രേഖപ്പെടുത്തി പ്രിയങ്ക ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്താനും മുപ്പത്തിരണ്ടുകാരിയായ പ്രിയങ്ക മറന്നില്ല.
from kerala news edited
via IFTTT