121

Powered By Blogger

Friday, 5 December 2014

കഞ്ചാവ്‌ വില്‍പനക്കാരനെ പിടികൂടുന്നതിനിടെ ഓട്ടോമറിഞ്ഞ്‌ പോലീസുകാരന്‌ പരുക്ക്‌











Story Dated: Friday, December 5, 2014 03:13


എടപ്പാള്‍: കഞ്ചാവ്‌ വില്‍പനക്കാരനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോമറിഞ്ഞ്‌ പോലീസുകാരന്‌ പരുക്കേറ്റു.ചങ്ങരംകുളം പോലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ സുരേഷിനാണ്‌ ഇന്നലെ രാത്രി ഏഴിന്‌ കഞ്ചാവ്‌ വില്‍പനക്കാരന്‍ ഓടിച്ചിരുന്ന ഓട്ടോമറിഞ്ഞ്‌ പരുക്കേറ്റത്‌. കുറ്റിപ്പുറം റോഡില്‍ റൈഹാന്‍ കണ്ണാശുപത്രിക്ക്‌ സമീപത്ത്‌ വെച്ചാണു അപകടം നടന്നത്‌.കോലളബ്‌ സ്വദേശിയായ കഞ്ചാവ്‌ വില്‍പനക്കാരന്‍ ഓടിരക്ഷപെട്ടു. വിദ്യാര്‍ഥികള്‍ക്കു മയക്കുമരുന്ന്‌ വില്‍പന നടത്തുന്ന ഇയാളെ കുറിച്ച്‌ വിവരം ലഭിച്ച പോലീസ്‌ എസ്‌.ഐ ശശിധരന്‍ മേലേയിലിന്റെ നേതൃത്ത്വത്തില്‍ പിടികൂടാനാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപകടം നടന്നത്‌.വിദ്യാര്‍ഥികളെ ഉപയോഗിച്ച്‌ കഞ്ചാവ്‌ വില്‍പനക്കാരനെ സ്‌ഥലത്തെത്തിച്ച്‌ പിടികൂടാന്‍ ചങ്ങരംകുളം എസ്‌.ഐ പദ്ധതി ആസുത്രണം ചെയ്‌തു. ഓട്ടോയിലെത്തിയ കഞ്ചാവ്‌ വില്‍പനക്കാരന്‍ അറിയാതെ മഫ്‌ടിയിലെത്തിയ സിവില്‍ പോലീസ്‌ ഉദാ്യേഗസ്‌ഥന്‍ സുരേഷ്‌ ഓട്ടോയില്‍ കയറി.പോലീസാണെന്ന്‌ മനസ്സിലാക്കിയതോടെ ഓട്ടോ ലൈറ്റിടാതെ അമിത വേഗതയില്‍ റൈഹാന്‍ ഹോസ്‌പിറ്റല്‍ റോഡിലൂടെ പാഞ്ഞു.ഇരുട്ടിലൂടെ പാഞ്ഞ ഓട്ടോയില്‍ നിന്നും യാത്രക്കാര്‍ ഓടി രക്ഷപെട്ടു.ഇതിനിടയില്‍ റോഡിലെ ഇറക്കത്തിലെത്തിയപ്പോള്‍ ഓട്ടോ മതിലിലിടിച്ച്‌ മറഞ്ഞു.ഇതോടെ കഞ്ചാവ്‌ വില്‍പനക്കാരന്‍ ഓടി രക്ഷപെട്ടു.ഓടിയെത്തിയ നാട്ടുകാരാണ്‌ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറിഞ്ഞ ഓട്ടോയില്‍ നിന്നും പണവും കഞ്ചാവും പിടിച്ചു.ഓട്ടോ ചങ്ങരംകുളം പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.പ്രതിക്ക്‌ വേണ്ടിയുള്ള അന്യേഷണം ഊര്‍ജ്‌ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും ചങ്ങരംകുളം എസ്‌.ഐ ശശിധരന്‍ മേലയില്‍ അറിയിച്ചു.










from kerala news edited

via IFTTT